ഞാന്‍
ബഹദൂര്‍
ബഹദൂര്‍
അരനൂറ്റാണ്ടുകാലം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നടന്‍ ബഹദൂറിന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ കഥ
അരനൂറ്റാണ്ടു കാലത്തോളം വെള്ളിത്തിരയിലെ വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ ജീവിച്ച ബഹദൂര്‍ക്ക അവസാനമായി അഭിനയിച്ച സിനിമയിലെ ഗാനത്തിലെ വരികളെ -‘കണ്ണീര്‍മഴയത്ത് ചിരിയുടെ കുട ചൂടി’- അന്വര്‍ത്ഥമാക്കിക്കൊണ്ട് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും മലയാളസിനിമയുടെ സ്വന്തം ബഹദൂര്‍ക്കയായും പ്രിയപ്പെട്ടവരുടെ കുഞ്ഞാലുവായും
അദ്ദേഹം ഇന്നും ജീവിക്കുന്നു. – കമല്‍
ജീവിതത്തില്‍ ബഹദൂര്‍ കെട്ടിയിട്ടുള്ള വേഷങ്ങള്‍ നിരവധിയാണ്. അവയെല്ലാംതന്നെ പരാജയങ്ങളായി കലാശിക്കയാണുണ്ടായത്: ചിലത് കച്ചവട (കു)തന്ത്രങ്ങള്‍ അറിയായ്കകൊണ്ടും മറ്റു ചിലതു മനസ്സാക്ഷിക്കുത്ത് സഹിയാതെയും. പക്ഷേ, അദ്ദേഹത്തിന്റെ സിനിമയിലുള്ള സമാന്തരജീവിതം അങ്ങനെയായിരുന്നില്ല. വൈവിദ്ധ്യ
പൂര്‍ണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സിനിമാ വ്യവസായത്തിനകത്ത് പലവിധ റോളുകള്‍ പരീക്ഷിക്കാനും ഒരു വലിയ സുഹൃദ്വലയം സൃഷ്ടിക്കാനും ബഹദൂറിനു കഴിഞ്ഞു. – സി.എസ്. വെങ്കിടേശ്വരന്‍
ഒരര്‍ത്ഥത്തില്‍ ഇതു പരാജിതന്റെ ആത്മകഥയാണ്. വിജയിയായി കാണപ്പെട്ട ഒരാള്‍ എത്രമാത്രം പരാജിതനായിരുന്നു എന്നു കാണിക്കുന്ന ഒന്ന്. അതിന്റെ ഒരു കാരണം, ബഹദൂര്‍ ജീവിതത്തിന്റെ ആധാരമുഹൂര്‍ത്തങ്ങളായി കാണുന്നത് തന്റെ പരാജയങ്ങളെയാണ്. കേരളത്തിലെ ജനലക്ഷങ്ങളെ കുടുകുടെ ചിരിപ്പിച്ച ഒരാളെ പരാജിതനായി കാണാന്‍ വസ്തുനിഷ്ഠാകഥനത്തിനു കഴിയില്ല. അതേസമയം തന്റെ ആത്മം ബഹദൂര്‍ കെട്ടിപ്പടുത്തിട്ടുള്ളത് പരാജയത്തിന്റെ അക്ഷാംശരേഖാംശങ്ങളിലാണ്. – പി.എന്‍. ഗോപീകൃഷ്ണന്‍
Original price was: ₹340.00.₹306.00Current price is: ₹306.00.