നൊബേല്‍ നേടിയ
വനിതകള്‍
ഡോ. ടി.ആര്‍ ജയകുമാരി
ഭൗതികശാസ്ത്ര നൊബേല്‍ 1903 – ല്‍ നേടിയ മാഡം ക്യൂറി മുതല്‍ സാഹിത്യ നൊബേല്‍ 2022 – ല്‍ നേടിയ ആനി എര്‍ണോ വരെ മഹിമയേറിയ ഒരു പുരസ്‌കാരവഴിയിലെ പെണ്‍വിജയങ്ങള്‍ ആഘോഷിക്കുകയാണ് ഈ പുസ്തകം. രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ പ്രതിഭയും പ്രയത്നവും കൊണ്ട് മായാലിഖിതങ്ങള്‍ എഴുതിച്ചേര്‍ത്ത 60 സ്ത്രീമുഖങ്ങള്‍. തമോഗര്‍ത്തരഹസ്യവും ജനിതകകത്രികയും ആവിഷ്‌കരിച്ച് ശാസ്ത്രരംഗത്തെ ഉഴുതുമറിച്ചവര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ണവിവേചനവും യുദ്ധഭീകരതയും ഇതിലെ സാഹിത്യരചയിതാക്കള്‍ ഇഴകീറി പരിശോധിക്കുന്നു. വൈദ്യവിജ്ഞാനവും സാമ്പത്തികസമവാക്യവും ഇവിടെ ചര്‍ച്ചയാകുന്നു. ഗോത്രസംരക്ഷണത്തിനും പെണ്‍വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയവര്‍, ‘മരമാണ് മറുപടി’ എന്ന പ്രകൃതിസ്നേഹപാഠം പഠിപ്പിച്ചവര്‍, പട്ടാളഭരണത്തിനും ആഭ്യന്തര കലാപത്തിനും എതിരെ ശബ്ദമുയര്‍ത്തിയവര്‍ ഒക്കെ ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.
Original price was: ₹280.00.₹252.00Current price is: ₹252.00.