Sale!
,

Nokkiyal Kanatha Aakasam

Original price was: ₹220.00.Current price is: ₹190.00.

നോക്കിയാല്‍ കാണാത്ത
ആകാശം

റഷീദ് കെ. മുഹമ്മദ്

മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്റെ നോക്കിയാല്‍ കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍, മരിക്കുന്നവന്‍ എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്‍ മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്‍ നടത്തുന്നുമുണ്ട്. മരണത്തിനല്ല, ജീവിതത്തിന് വേണ്ടിയുള്ള മൂല്യങ്ങള്‍. അതെല്ലാം പെറുക്കിക്കൂട്ടി സ്വരൂപിച്ചുവെക്കുന്ന, നോക്കിയാല്‍ കാണാത്ത ആകാശം എന്ന അസാധാരണ നോവല്‍ ജീവിതോന്മുഖം തന്നെയാണ്. കെ.പി. രാമനുണ്ണി ജനിമൃതികള്‍ക്കിടയിലെ ചില മനുഷ്യാവസ്ഥകളുടെ സ്വകാര്യമാത്രപരതകള്‍ ദുരൂഹവും സര്‍പ്പിളവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചുള്ള മികച്ച ആഖ്യാനം ഇതു നല്‍കുന്നു. അതുകൊണ്ടുതന്നെ, തന്റെ ആദ്യനോവലില്‍നിന്ന് ഒരുപാട് മുന്നോട്ടു പോകാന്‍ ഗ്രന്ഥകാരന് സാധിക്കുകയും ചെയ്തിട്ടുണ്ട്. – പി. സുരേന്ദ്രന്‍

 

 

Categories: ,
Guaranteed Safe Checkout
Compare
Author: Rasheed K Muhammad
Shipping: Free
Publishers

Shopping Cart
Nokkiyal Kanatha Aakasam
Original price was: ₹220.00.Current price is: ₹190.00.
Scroll to Top