നൂറ്
പ്രണയഗീതകങ്ങള്‍
പാബ്ലോ നെരൂദ
വിവര്‍ത്തനം: ഇ.കെ ശിവരാജന്‍
മലയാളമനസ്സിന് മാധുര്യമേകുന്ന നാടന്‍ശീലുകളിലാണ് ശിവരാജന്‍ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി രൂപപ്പെട്ടതെന്ന് തോന്നുമെങ്കിലും മൂലകൃതിയെ ആവുംവണ്ണം ഉള്‍ക്കൊണ്ടുകൊണ്ട് തനി മലയാളശീലുകളിലാക്കാന്‍ പരിഭാഷകന്‍ ഏറെ ക്ലേശിച്ചിരിക്കുമെന്നുറപ്പാണ്. ക്ലേശം സഫലമായതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ടാകട്ടെ. നെരൂദക്കവിതകളുടെ ഉള്ളറിഞ്ഞ ശിവരാജന്റെ തര്‍ജ്ജമ ആകര്‍ഷകമാണ്. ഭാവവിച്ഛിത്തി വരാതെ കാന്തമായ പദപാദാവലികളാല്‍ നിബിഡമായ നൂറ് പ്രണയഗീതകങ്ങളെ താലോലിക്കാതിരിക്കാന്‍ ആസ്വാദകനാവുകയില്ല. – എം.കെ. സാനു
ഹൃദയംകൊണ്ടും ആത്മാവുകൊണ്ടും വായിച്ചെടുത്താലും ചോര്‍ന്നുപോകാനിടയില്ലാത്ത ഒരു ഇതിഹാസകവിയുടെ ലോലവും സമൃദ്ധവുമായ പ്രണയകവിതകള്‍ അവയുടെ ചൈതന്യശോഭയോടെ കവിക്കന്യമായ ഒരു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുക എന്ന ഭഗീരഥപ്രയത്നത്തിന് ശ്രീ. ഇ.കെ. ശിവരാജനോട് മലയാളഭാഷ കടപ്പെട്ടിരിക്കുന്നു.
Original price was: ₹320.00.₹288.00Current price is: ₹288.00.