ഒളിമ്പസ്
ദേവ്ദത് പട്‌നായിക്
വിവര്‍ത്തനം: ബാലകൃഷ്ണന്‍ അഞ്ചത്ത്
ഗ്രീക്ക് മിഥോളജിയുടെ ഭാരതീയ പുനരാഖ്യാനം.
ഹിന്ദു ദേവന്മാരുടെ അമരാവതിപോലെ യാണ് ഗ്രീക്ക് ദേവന്മാര്‍ക്ക് ഒളിമ്പസ്. ഒളിമ്പ്യന്‍മാരുടെ നേതാവായ ന്യൂസ് സ്വര്‍ഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാ വായ ഇന്ദ്രന് സമമാണ്. റോമാക്കാര്‍ക്ക് ഹെര്‍ക്കുലീസ് എന്നറിയ പ്പെടുന്ന ഗ്രീക്ക് വീരനായ ഹരാക്ടീസിന്റെ നേട്ടങ്ങള്‍ ശ്രീകൃഷ്ണനെ ഓര്‍മ്മിപ്പിക്കുന്നു. ഗ്രീക്ക് ഇതിഹാസത്തില്‍ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ ട്രോയിയില്‍നിന്ന് തിരികെക്കൊണ്ടു വരാന്‍ ആയിരം കപ്പലുകളുമായി കടല്‍ കടക്കുന്ന ഭര്‍ത്താ വിന്റെ കഥ, ലങ്കയില്‍നിന്ന് സീതയെ രാമന്‍ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു. അപ്പോള്‍ ഗ്രീക്ക്-ഹിന്ദു പുരാണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ? ഒരു സാധാരണ ഇന്തോ-യുറോപ്യന്‍ വേരുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ? അതോ മഹാനായ അലക്‌സാണ്ട റിന്റെ ആഗമനത്തെത്തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍, ഗ്രീക്ക് ദൂതന്മാര്‍ മഥുര, മഗധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ആശയങ്ങളുടെ ഒരു കൈമാറ്റം ആയിരുന്നോ? ഈ പുസ്തകത്തില്‍, പുരാണഗവേഷകനായ ദേവ്ദത് പട്‌നായ്ക് പുരാതന ഗ്രീക്ക് കഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും കഥകളുടെ ഒരു പുതിയ ലോകം പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു.
Original price was: ₹399.00.₹359.00Current price is: ₹359.00.