ഒണ്‍ലി
ജസ്റ്റിസ്
അജിത് ഗംഗാധരന്‍
നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. പലതും എനിക്കും മനസ്സിലായി വരുന്നതേയുള്ളൂ. ചില ഉൗഹങ്ങള്‍ സത്യമായി വരുന്നു. അത്രയേയുള്ളൂ. തികച്ചും അവിശ്വസനീയമായ സത്യങ്ങള്‍ നമ്മെക്കാത്തിരിക്കുന്നുണ്ട്. മിഥ്യകളുടെ ഒരുപാട് അടരുകള്‍ക്കുള്ളില്‍. സത്യമെന്നു തോന്നിപ്പിക്കുന്ന മിഥ്യകളുണ്ടാക്കിയാണ് ലോകത്തെ അവര്‍ കബളിപ്പിക്കുന്നത്. മിഥ്യകളുടെ പുറകില്‍ പോകുന്ന ഓരോരുത്തര്‍ക്കും ഒരു മിഥ്യ തെളിയിക്കപ്പെടുമ്പോള്‍ പുതിയ മിഥ്യ മുന്നിലേക്കിട്ടുകൊടുക്കുന്നു. പിന്നെയതിന്റെ പുറകിലാവും അവര്‍. ആലോചിച്ചുനോക്കൂ. നമ്മളും അതുതന്നെയല്ലേ ചെയ്തുകൊണ്ടിരുന്നത്! ഒന്നിനു പുറകേ ഒന്നായി ഒരുപാട് ചോദ്യങ്ങള്‍. സംശയങ്ങള്‍. ഇപ്പോഴും കുറെ ചോദ്യങ്ങള്‍ മാത്രമേ ഉത്തരങ്ങളായി നമ്മുടെ മുന്‍പിലുള്ളൂ എന്നതാണ് സത്യം.
Original price was: ₹390.00.₹351.00Current price is: ₹351.00.