ഒരു ചരിത്രമുന്നേറ്റത്തിനു സാക്ഷ്യം വഹിച്ച ചുവന്ന ആകാശവും, കടലിന്റെയും കപ്പലിന്റെയും സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ഫോര്‍ട്ടുകൊച്ചിയും ഈ നോവലിനു പശ്ചാത്തലമായുണ്ട്. ഇതൊരു മുസ്ലീം സമുദായത്തിന്റെ കഥ കൂടിയാണ്. ജിന്നുകളും ഇഫ്രീത്തുകളും ഇന്സും ജാറവും ഷേയ്ക്കുമാരുമടങ്ങിയ അന്ധവിശ്വാസം കലര്‍ന്ന മതമേധാവിത്തം ഈ നോവലിന്റെ ഉള്ളടക്കത്തിന് അകമ്പടി സേവിക്കുന്നു. ജീവിതസ്മരണകളില്‍ ഉലയുന്ന കഥാപാത്രങ്ങള്‍ മനസ്സിന്റെ വിങ്ങലുകളാവുകയും അവരുടെ മനസ്സിലൂടെ വായനക്കാരന് ഒരേ ദേശക്കാരിലൊരുവനായി മാറുകയും ചെയ്യുന്നു. ഖാലിദെന്ന നോവലിസ്റ്റിന് ജീവിത സാഫല്യം നേടിക്കൊടുത്ത രചനകളിലൊന്നാണിത്. 1988ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് ഈ നോവല്‍ അര്‍ഹമായി.
Original price was: ₹140.00.₹70.00Current price is: ₹70.00.