Author: Dan Brown
Shipping: Free
ORIGIN
Original price was: ₹650.00.₹585.00Current price is: ₹585.00.
ഒറിജിനല്‍
ഡാന്‍ ബ്രൗണ്‍
വിവര്‍ത്തനം: സുരേഷ് എം.ജി.
ചിഹ്നശാസ്ത്രജ്ഞനായ പ്രൊഫസര്‍ റോബര്‍ട്ട് ലാങ്ഡണ്‍ ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്ന ഒരു പ്രധാന പ്രഖ്യാപനത്തില്‍ പങ്കെടുക്കുന്നതിനായി സ്പെയിനിലെ ഗുഗ്ഗന്‍ഹൈം മ്യൂസിയത്തില്‍ എത്തുന്നു. ഹൈടെക് കണ്ടുപിടിത്തങ്ങളിലൂടെയും ധീരമായ പ്രവചനങ്ങളിലൂടെയും പ്രശസ്തനായ എഡ്മണ്ട് കിര്‍ഷാണ് ആ പ്രഖ്യാനം നടത്തുന്നത്. എന്നാല്‍ ലോകത്തെത്തന്നെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീടവിടെ അരങ്ങേറുന്നത്. മറഞ്ഞിരിക്കുന്ന ചരിത്രത്തിന്റെയും മതത്തിന്റെയും ഇരുണ്ട ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന റോബര്‍ട്ട് ലാങ്ഡന് ഭരണകൂടത്തിന്റെയും നിഗൂഢസംഘങ്ങളുടെയും ഭീഷണികളെ അതിജീവിക്കേണ്ടതായിട്ടുണ്ട്. ജിജ്ഞാസയും ഗൂഢാലോചനയും അന്വേഷണങ്ങളും നിറഞ്ഞ ഒറിജിന്‍ വായനക്കാരില്‍ ഉദ്വേഗം ജനിപ്പിക്കുന്ന വായനാനുഭവം പകരുന്നു. ആധുനിക കലയും ചിഹ്നങ്ങളും കിര്‍ഷിന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകളും നിറഞ്ഞ ഒറിജിനിലൂടെ രചനയുടെ ഡാന്‍ ബ്രൗണ്‍ മാജിക് വീണ്ടും.