ഓര്‍മ്മച്ചാവ്
ശിവപ്രസാദ് പി
പുതുകഥകളും പുരാവൃത്തങ്ങളും ഇഴചേര്‍ന്ന് സഞ്ചരിക്കുന്ന ഈ കൃതിയില്‍ പലപ്രകാരത്തില്‍ സ്ത്രീ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ് ആവുകയാണ് നാലീരങ്കാവ് എന്ന ദേശം, നോവല്‍ പറയുന്നതുപോലെ അവിടെ ഓരോ വീടുകളും ഓരോ കാവുകളാണ്. എല്ലായിടത്തും ഭഗവതികളുണ്ട് അല്ലെങ്കില്‍ എല്ലാ വരും ഭഗവതിയുടെ പല രൂപങ്ങളാണ്. മണിയനും ഡോക്ടര്‍ മുഖര്‍ജിയും രണ്ട് രാമന്മാരും തുടങ്ങി നിരവധി പുരുഷ കഥാപാത്രങ്ങളും അവരുടെ നൊമ്പ രങ്ങളും ഭ്രാന്തുകളും ഇതില്‍ നിഴല്‍ വീണു കിടക്കുമ്പോഴും അള്‍ത്താ രയും ബിയാത്തുമ്മയും ഇന്നമ്മയും കാളിയും ചേര്‍ന്നു സൃഷ്ടി ക്കുന്ന നാലീരങ്കാവ് കഥകളും ജീവിതവും സങ്കീര്‍ണ്ണതകളുമാണ് ഈ നോവലിന്റെ ബലമായി നിലകൊള്ളുന്നത്. ഇവിടെ ദേശത്തി നെയും ജീവിതങ്ങളെയും പുനര്‍വായന നടത്തുന്നത് ഏതെങ്കിലും സാമൂഹികപരമായ ടൂളുകള്‍ ഉപയോഗിച്ചല്ല, അതിനപ്പുറത്ത് സൈക്കോ ളജിയുടെ ജ്ഞാനമണ്ഡലത്തില്‍ നിന്നുകൊണ്ടാണ് അതാണ് ഇതര പ്രാദേശിക നോവലുകളില്‍നിന്ന് ഓര്‍മ്മച്ചാവിനെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം. – ബെന്യാമിന്‍
Original price was: ₹240.00.₹216.00Current price is: ₹216.00.
Out of stock