Shopping cart

Sale!

Ormakalute Snehatheeram

Categories: ,

കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്‍റൈന്‍കാലത്തില്‍ നിന്ന് ഉയിര്‍കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്‍ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്‍റെ ഓര്‍മ്മകളാണ് ഈ കൃതി. താന്‍ കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു കാലത്തിന്‍റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്കാരത്തിന്‍റെ പ്രതിനിധിയാണെന്ന് സന്ദേഹമില്ലാതെ വിളിച്ചോതുന്ന കൃതി.

ടി.എന്‍ പ്രതാപന്‍റെ ‘ഓര്‍മ്മകളുടെ സ്നേഹതീരം’ എന്ന ഈ ആത്മകഥാംശ ലേഖനങ്ങള്‍ക്ക് ഞാന്‍ നല്‍കുന്ന തലക്കെട്ട് ‘നന്മയുടെ ലളിതഗാനം’ എന്നായിരിക്കും. തുടക്കം മുതല്‍ ഒടുക്കംവരെ നന്മയുടെ മൂകസംഗീതം ഈ പ്രതിപാദനത്തില്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം. അത് മധുരമാണ്. അത് ഹൃദയസ്പര്‍ശിയുമാണ്. സ്നേഹവും നന്മയും നിറഞ്ഞതാണ്, ചിലപ്പോഴതില്‍ കണ്ണുനീരിന്‍റെ ഉപ്പ് കാണാം. മറ്റ് ചിലപ്പോള്‍ സഹനത്തിന്‍റെ സ്വര്‍ണ്ണത്തിളക്കവും. – എം.കെ. സാനു

Original price was: ₹195.00.Current price is: ₹175.00.

Buy Now
Author: TN Prathapan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.