ചേറില്‍ പിറന്ന ചേക്കുട്ടികള്‍, കടന്നുപോയ പ്രളയകാലത്തിന്‍റെ അതിജീവനങ്ങള്‍, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാര്‍, വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയുടെ ഓര്‍മ്മ, ഗാന്ധിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ലീലാ ഗ്രൂപ്പിന്‍റെ പതനം, ശാന്തിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ എന്നിങ്ങനെ ഓര്‍മ്മകളുടെ എത്രയെത്ര ശിലകളാണ് തന്‍റെ ജീവിതത്തിന്‍റെ വഴിത്താരയില്‍ ചിതറിക്കിടക്കുന്നത് എന്നോര്‍ത്ത് വിസ്മയം കൊള്ളുന്ന ഒരെഴുത്തുകാരനെ ഈ കൃതിയില്‍ കണ്ടെത്തുന്നു. സ്മൃതികളില്‍ നിറയുന്ന വൈവിധ്യവും നന്മയും ഒരു പുസ്തകത്തിന്‍റെ മേന്മയുടെ അടയാളങ്ങളാകുന്നു.
Original price was: ₹245.00.₹220.00Current price is: ₹220.00.