Author: Thomas Athanasius
Shipping: Free
ORTHODOXY NADAPPUM SIDHANTHAVUM
Original price was: ₹299.00.₹269.00Current price is: ₹269.00.
ഓര്‍ത്ത
ഡോക്‌സി
നടപ്പും സിദ്ധാന്തവും
ഡോ. തോമസ് അത്താനാസിയോസ്
അഭിവന്ദ്യ ഡോ. തോമസ് അത്താനാസിയോസ് തിരുമേനിയുടെ സഭാവിജ്ഞാനീയസംബന്ധിയായ ഇരുപത്തഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ‘സഭ’യുടെ ശബ്ദാര്‍ത്ഥം മുതല്‍ അതിന്റെ രൂപം, ഭാവം, ഘടന, ചരിത്രം, നിയോഗം ഇങ്ങനെ ഭിന്നമുഖങ്ങളിലൂടെയാണ് ഗ്രന്ഥം പൂര്‍ത്തിയാകുന്നത്. വിമോചനാത്മകദൗത്യമുള്ള സഭ കൂടുതല്‍ സങ്കീര്‍ണ്ണവും അധികാരകേന്ദ്രിതവും ആകുന്നതിലെ ആശങ്ക ഗ്രന്ഥത്തില്‍ ഉടനീളമുണ്ട്. അടിസ്ഥാനനിയോഗങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് ക്ഷിപ്രസാധ്യമല്ലെങ്കിലും അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലിലാണ് ഗ്രന്ഥം പൂര്‍ത്തിയാകുന്നത്. വിളിയും നിയോഗവും ഏറ്റെടുക്കാനായില്ലെങ്കില്‍ സഭ കേവലം ജനക്കൂട്ടം മാത്രമാകും എന്ന തിരിച്ചറിവ് ഗ്രന്ഥം ഉണര്‍ത്തുന്നു.