ഒരു
അന്തിക്കാട്ടുകാരന്റെ
ലോകങ്ങള്‍
ശ്രീകാന്ത് കോട്ടക്കല്‍
സത്യന്‍ അന്തിക്കാടിന്റെ ജീവിതവും സിനിമയും
മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍
സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും
ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി
അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും
നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന്
ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും
ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ
ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ
സ്വപ്നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ
മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി.
സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും
തിരഞ്ഞെടുത്ത 25 ഗാനങ്ങളും.
Original price was: ₹380.00.₹325.00Current price is: ₹325.00.