Shopping cart

Sale!

Oru Athisundariyude Kadha

Categories: ,

ഒരു
അതിസുന്ദരിയുടെ
കഥ

ഹഫ്‌സ

സാമ്പ്രദായിക ആചാര മര്യാദകളും ഉല്‍പ്പതിഷ്ണുത്വവും ഏ റ്റുമുട്ടുന്ന കമ്പത്തൂര്‍ എന്ന ഗ്രാമത്തിലെ സമൂഹമദ്ധ്യത്തില്‍ പുതിയ തരത്തിലുള്ള പരവാദങ്ങള്‍ (gossips) സൃഷ്ടിച്ചുകൊണ്ടാണ് നോവലിന്റെ ആഖ്യാനം മുന്നേറുന്നത്. ‘മാ ‘ ‘ സാരസ്വതം’ എന്നീ നോവലുകളും കുറേ കഥകളും ഹഫ്‌സ എന്ന തൂലികാ നാമത്തിയെഴുതുന്ന എഴുത്തുകാരന്റേതായി മലയാളി അനുവാച കര്‍ പരിചയപ്പെട്ടിട്ടുണ്ട്. ‘മാ ‘ എന്ന നോവലിന് 1979 ലെ എം.പി പോള്‍ പുരസ്‌കാരം ലഭ്യമായിട്ടുണ്ട്. എഴുത്ത് ഓരോ വഴിത്തിരി വുകളെ സൃഷ്ടിക്കുന്നുണ്ടെന്നും അല്ലെങ്കില്‍ വഴിത്തിരിവുകളു ണ്ടാകുമ്പോഴേ എഴുത്ത് സംഭവിക്കേണ്ടതുള്ളൂ എന്ന് വിശ്വസിക്കുന്ന ഈ കഥാകൃത്ത് അനന്യമായി ഭാവിക്കെണികള്‍ക്ക് നടുവില്‍ ഒരു തൃശങ്കു ജീവിതം നയിക്കുന്നു. അതുകൊണ്ട് തന്നെ യാണ് ഒരേ സമയം വിശ്വാസിയും ധിക്കാരിയുമായി മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ധിക്കാരമില്ലാത്ത വിശ്വാസം എന്ന മതത്തിലായാലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലായാലും ഒരു ചാപിള്ളയാണെന്ന തത്വം പലപ്പോഴും ഈ എഴുത്തുകള്‍ മുരണ്ടു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പുതുലോകക്രമത്തില്‍ താന്‍ രൂപപ്പെടുത്തിയ ആ ആഖ്യാനം നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ഒന്നല്ല. നാമരൂപങ്ങള്‍ക്കും വിശേഷയുക്തികള്‍ക്കു മപ്പുറം സൂഫിയുടെ നിറം പിടിപ്പിച്ച നുണകള്‍കൊണ്ട് ഒരു പരീക്ഷണം നടത്തി നോക്കുകയാണ് ഈ നോവലിലൂടെ ഹഫ്‌സ

Original price was: ₹110.00.Current price is: ₹99.00.

Buy Now

Author: Hafsa
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.