ഒരു ദളിതന്റെ
ആത്മകഥ
ടി.പി ഭാസ്കരന്
ജീവിതാനുഭവങ്ങളുടെ തീവ്രതയല്ല, ആ ജീവിതാനുഭവങ്ങള്‍ വ്യക്തിയെ എന്താക്കി തീര്‍ത്തു എന്നതാണ് പ്രധാനപ്പെട്ട കാര്യം . പട്ടിണിയും കഷ്ടപ്പാടുകളും അസ്പൃശ്യതയും പലരേയും പോരാളികളാക്കാറുണ്ട്. അതോടൊപ്പം അവര്‍ വലിയ മനുഷ്യസ്നേഹികള്‍ കൂടിയായിത്തീരുന്നത് അപൂര്‍വമാണ്. ആ അപൂര്‍വ്വതയാണ് ടി .പി ഭാസ്കരന്റെ ആത്മകഥയെ അതിമനോഹരമാക്കി മാറ്റുന്നത് . ആത്മകതയിലെ ഭാസ്കരനെ എനിക്ക് ജീവിതത്തിലും നല്ലവണ്ണം അറിയാം. ഗോഡ് ഓഫ് സ്മോള്‍ തിങ്സിലെ വെളുത്തയ്ക്കും പിതൃതുല്യമായ വാത്സല്യം ബാല്യകാലത്ത് പകര്ന്ന്തന്ന താമിക്കൊപ്പമാണ് എന്റെ മനസ്സിലെ അദ്ദേഹത്തിന്റെ സ്ഥാനം. – കെ .പി രാമനുണ്ണി
കോളേജില്‍ പഠിക്കുമ്പോള്‍ ടി .പി ഭാസ്കരന്റെ നേതൃപാടവവും രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയും കൗതുകത്തോടെ താല്പ്പര്യത്തോട് നിരീക്ഷിച്ചിട്ടുണ്ട്. പ്രസരിപ്പുള്ള ആ യുവാവിന്റെ പില്കാലവും അതിനിണങ്ങിയതായിരുന്നു എന്നിപ്പോള്‍ മനസ്സിലാക്കുന്നു. ദളിതന്റെ സങ്കോചമല്ല , അവകാശബോധവും ഊര്‍ജസ്വലതയും ആണ് ഭാസ്കരനില്‍ ഞാന്‍ കണ്ടത് . ഈ ആത്മകഥയിതിനാല് തന്നെ കൂടുതല്‍ പ്രസക്തവും. – കല്പറ്റ നാരായണന്
അങ്ങനെ ഒരു നേതാവ് പിറന്നു പ്രവര്‍ത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും രേഖയാണ് പ്രധാനമായും ഈ കൃതി. ഇത് ഒരു വ്യക്തിയുടെ കഥ എന്നതിലധികം മലബാര്‍ കേന്ദ്രമാക്കി ആരംഭിച്ച ഒരു ദളിത് മുന്നേറ്റത്തിന്റെ വിസ്താരമാണ്. ആ നിലയ്ക്ക് കേരളത്തിന്റെ നവോത്ഥാന ചരിത്രം ശ്രദ്ധിക്കേണ്ട രചനകളിലൊന്നാണ്.. – എം .എന്‍ കാരശ്ശേരി
Original price was: ₹210.00.₹190.00Current price is: ₹190.00.