ഇത് അപൂർവ്വ വചനങ്ങളാണ്. അപൂർവ്വങ്ങളിൽ അത്യപൂർവ്വമായവ. ബുദ്ധൻ
തന്റെ ഹൃദയം നിങ്ങൾക്ക് വേണ്ടി തുറക്കുകയാണ്, അതിന്റെ അഗാധതകളിലേക്ക്
ഒരതിഥിയായി കടന്നു ചെല്ലുവാൻ നിങ്ങളെ ക്ഷണിക്കുകയാണ്.
ആ സുഗന്ധം നിങ്ങളിലും വിരിയുക സാധ്യമാണ്. കാരണം ഓരോ മനുഷ്യനും
പിറക്കുന്നത് ഒരു ബുദ്ധനാകാനാണ്… ആന്തരിക പരിവർത്തനത്തിന്റെ പരമപ്രധാനമായ
ഒരു ഘടകമായി നൂറ്റാണ്ടുകളായി മൗനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ മൗനം കൊണ്ട് മാത്രം കാര്യമായില്ല, അത് പ്രയോജനപ്രദവുമല്ല.
അവബോധത്തിന്റെ വേരുപിടിച്ചു നിൽക്കുമ്പോൾ മാത്രമാണ് മൗനം
സുന്ദരമാകുന്നത്. അല്ലാത്തപ്പോൾ അത് തികഞ്ഞ ശൂന്യതയാണ്. അവബോധവുമായി
ചേർന്നു നിൽക്കുമ്പോൾ മൗനത്തിന് ഒരു ആഴമുണ്ട്, ഒരു തലവിന്യാസമുണ്ട്,
ഒരു നിറവേറലും പൂർണ്ണതയുമുണ്ട്. അവബോധത്തിന്റെ സാന്നിദ്ധ്യത്തിൽ
മൗനം വിടരുന്നു. സുഗന്ധം പരത്തുന്നു. അവബോധത്തിന്റെ അഭാവത്തിൽ
മൗനമെന്നത് തികച്ചും ശൂന്യവും ഇരുണ്ടതും അപ്രസക്തവും ദുഃഖകരവുമാണ്.
Original price was: ₹195.00.₹175.00Current price is: ₹175.00.