Author: Owen Chase
Translation: Thumboor Lohithakshan
Shipping: Free
Oru Kappalchethathinte Katha
Original price was: ₹160.00.₹144.00Current price is: ₹144.00.
ഒരു
കപ്പല്‍ച്ചേതത്തിന്റെ
കഥ
ഒവന്‍ ചേസ്
പരിഭാഷ: തുമ്പൂര്‍ ലോഹിതാക്ഷന്‍
അവതാരിക: ജി.ആര്‍ ഇന്ദുഗോപന്‍
ഹെര്‍മന്‍ മെല്‍വിലിന്റെ മൊബിഡിക്കിന് പ്രചോദനമായ കൃതി. തകര്‍ന്ന തിമിംഗിലവേട്ടക്കപ്പലില്‍നിന്നു രക്ഷപ്പെട്ട് 120 ദിവസം കടലില്‍ കഴിച്ചുകൂട്ടേണ്ടിവന്ന നാവികരിലൊരാള്‍ എഴുതിയ ഓര്‍മ്മപ്പുസ്തകം.
മനുഷ്യയാതനകളുടെ ഏറ്റവും ദാരുണമായ വശം കണ്ട യാത്രയായിരുന്നു അത്. ഒപ്പം മനുഷ്യന്‍ ചില സവിശേഷ സാഹചര്യത്തില്‍ തന്റെ സംസ്‌കാരത്തെ വലിച്ചെറിഞ്ഞ് ഏറ്റവും മൃഗീയമായി പെരുമാറുമെന്നതിന്റെ ദൃഷ്ടാന്തവുമായി ആ കപ്പല്‍യാത്ര മാറി. കേവലമൊരു മനുഷ്യജീവി വിചാരിച്ചാല്‍, ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് ഉരുത്തിരിഞ്ഞ ചില ജീവകുലത്തിനെതന്നെ ഇല്ലായ്മ ചെയ്യാനാവുമെന്നും തെളിഞ്ഞു. …ഇന്നത്തെയും എന്നത്തെയും ലോകസാഹചര്യത്തിലും ആ കപ്പല്‍യാത്രയ്ക്ക് പ്രസക്തിയേറുന്നു. ലോകമെങ്ങും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍തന്നെ ഏറ്റവും വലിയ കച്ചവടക്കാരും കോര്‍പ്പറേറ്റുകളായും സ്വയം അധഃപതിക്കുമ്പോള്‍, അധികാരം നിലനിര്‍ത്താന്‍ സ്വന്തം ജനതയെത്തന്നെ തമ്മിലടിപ്പിച്ചും അവരെ വെടിവെച്ചു കൊന്നുമൊക്കെ ഭരണകര്‍ത്താക്കള്‍തന്നെ നരഭോജികളായി പരിണമിക്കുമ്പോള്‍ എസ്സെക്‌സിന്റെ യാത്ര ഈ ഇരുനൂറാം വര്‍ഷവും വലിയൊരു പാഠപുസ്തകമാവുകയാണ്. – ജി.ആര്‍. ഇന്ദുഗോപന്‍
Publishers |
---|