ഒരു
കപ്പിത്താന്റെ
ഓര്‍മ്മക്കുറിപ്പുകള്‍
ക്യാപ്റ്റന്‍ വി.എസ്.എം. നായര്‍
വലിയ മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്തു കിടക്കുമ്പോള്‍ കപ്പലില്‍ കാറ്റും കോളുമറിയില്ല. ഞങ്ങള്‍ നോര്‍ത്ത് ആന്‍ഡമാന്‍ ദ്വീപുകള്‍ താണ്ടി ബര്‍മ്മയ്ക്ക് സമീപമുള്ള കൊക്കോ ചാനലിലേക്കു കയറുമ്പോഴാണ് കാലാവസ്ഥയില്‍ വന്ന മാറ്റം മനസ്സിലാക്കിയത്. കപ്പല്‍ പതുക്കെ ആടിയുലയാന്‍ തുടങ്ങി. തിരമാലകള്‍ കപ്പലിലേക്ക് അടിച്ചുകയറുന്നുണ്ട്. രാത്രി ആയപ്പോഴേക്കും കാറ്റിന്റെ വേഗത കൂടുകയും, ഗതി മാറുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്രതയുള്ള ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു…
സാങ്കേതികവിദ്യയുടെ ശൈശവകാലത്ത് പരിമിതമായ സൗകര്യങ്ങളുടെയും മുന്‍ഗാമികള്‍ പകര്‍ന്നുനല്‍കിയ അറിവുകളുടെയും അടിസ്ഥാനത്തില്‍ സാഗരയാത്ര നടത്തിയ സാഹസികരായിരുന്നു കാല്‍നൂറ്റാണ്ടുമുമ്പു വരെയുള്ള കപ്പിത്താന്‍മാര്‍. നടുക്കടലില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും അപ്രതീക്ഷിതമായി കടന്നുവരുന്ന വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് പുതിയ ദേശങ്ങളിലേക്കുള്ള യാത്രകള്‍ നിയന്ത്രിച്ച മലയാളിയായ ഒരു കപ്പിത്താന്റെ ഉദ്വേഗഭരിതമായ ജീവിതാനുഭവങ്ങള്‍. അരനൂറ്റാണ്ട് മുന്‍പുള്ള ദേശീയരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടേയും ഇന്ത്യന്‍ ദ്വീപസമൂഹങ്ങളിലെ ജീവിതരീതികളുടെയും നേര്‍ക്കാഴ്ച പകരുന്ന രചന.
Original price was: ₹450.00.₹380.00Current price is: ₹380.00.