Shopping cart

Sale!

Oru Kasarkodan Ramayanam

Categories: ,

ഒരു
കാസര്‍കോടന്‍
രാമായണം

വി.ഹരീഷ്

രാമായണത്തെ കാസര്‍ഗോഡ് മലയാളത്തിലേക്കു പരിവര്‍ത്തിപ്പിച്ചതല്ല ഈ കൃതി. മറിച്ച് വിവിധ കാലത്ത് വിവിധ ഇടങ്ങളില്‍ ഉണ്ടായിട്ടുള്ള രാമായണ പാഠഭേദങ്ങളുടെ ആകെ തുകയാണ്. കാസര്‍ഗോഡിന്റെ ജീവിതവും സംസ്‌കാരവും പുരാണകഥാ പാത്രങ്ങളില്‍ സന്നിവേശിപ്പിച്ച് അവരെ സമകാലികരാക്കിയതാണ് ഈ കൃതിയുടെ സര്‍ഗ്ഗാത്മകതയും വ്യതിരിക്തതയും. എഴുത്തച്ഛന്റെ രാമായണം, ആനന്ദ രാമായണം, അത്ഭുത രാമായണം, വാല്മീകിരാമായണം, ഗുണഭദ്രന്റെ ഉത്തരരാമായണം തുടങ്ങി നിരവധി രാമായണങ്ങളുടെ പാത്രസ്വഭാവം ഈ നോവലിലുണ്ട്. രാവണന്റെ വ്യത്യസ്ത വ്യക്തിത്വങ്ങളായ മൈരാവണന്‍, ഐരാവണന്‍ എന്നീ സങ്കല്പനങ്ങള്‍ ആനന്ദ രാമായണത്തില്‍ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്. രാവണന്‍ രാമ-ലക്ഷ്മണന്‍മാരെ പാതാളത്തിലടച്ചപ്പോള്‍ ഹനൂമാന്‍ രക്ഷിക്കുന്ന കഥയും ആനന്ദരാമായണത്തില്‍ നിന്നുതന്നെ. പക്ഷേ, കഥാഖ്യാനം യാതൊരു സ്വാധീനവും തോന്നിപ്പിക്കാത്ത തരത്തില്‍ സ്വാഭാവികതയോടെ മുന്നോട്ടു കൊണ്ടുപോവുന്നതില്‍ രചയിതാവ് വിജയിച്ചിരിക്കുന്നു. – പ്രൊഫ. ലിസി മാത്യു

Original price was: ₹260.00.Current price is: ₹234.00.

Buy Now

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.