Shipping: Free
Original price was: ₹255.00.₹229.00Current price is: ₹229.00.
ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ പല ജീവിതങ്ങളും പ്രത്യക്ഷപ്പെടുന്നു. പല ആശയങ്ങളും ഉരുത്തിരിഞ്ഞുവരുന്നു. മതമേതായാലും ഇനി മതമില്ലെങ്കില്‍തന്നെയും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കടുത്ത മതവിശ്വാസിയും മനസ്സിലാക്കുന്നു. ഇപ്പോള്‍ എല്ലാവരും മറന്നിരിക്കുന്ന നാനാവതി കൊലക്കേസിലെ കഥാപാത്രങ്ങളുടെ, കേസിന് ശേഷമുള്ള ജീവിതവും ജയന്ത് കാമിച്ചേരി അന്വേഷിക്കുന്നു. ഒറ്റപ്പെടലിന്‍റെയും മനസ്സിലാക്കപ്പെടാത്തതിന്‍റെയും വേദനകള്‍ നമ്മള്‍ ഇവിടെ കാണുന്നു. അമേരിക്കക്കാരനും ഇന്ത്യക്കാരനും സിനിമാതാരങ്ങളും മറ്റു താരങ്ങളും താരങ്ങളല്ലാത്തവരും ഇവയില്‍ കടന്നുവരുന്നു. ഏതൊക്കെയോ സ്ഥലത്തിന്‍റെ, ഏതൊക്കെയോ സമയത്തിന്‍റെ പരിച്ഛേദങ്ങള്‍. എന്നാല്‍ ഇവരെല്ലാംതന്നെ ലോകത്തെവിടെയും ജീവിക്കാം. എവിടെ ജീവിച്ചാലും ഏത് കാലത്ത് ജീവിച്ചാലും മനുഷ്യന്‍റെ പ്രേരണകളും വാസനകളും ഒരുപോലെയാണല്ലോ
Out of stock