Sale!
,

Oru Pathradhiparude Asadharana Jeevitham Kadha

Original price was: ₹130.00.Current price is: ₹110.00.

ഒരു പത്രാധിപരുടെ
അസാധാരണ
ജീവിത കഥ

വി.എ കബീര്‍

‘ഈ പേന ഒടിച്ചുകളയാം; പക്ഷേ വളയ്ക്കാനാവില്ല” എന്ന് അധികാരികളുടെ മുഖത്തുനോക്കി പറയാന്‍ ധീരത കാണിച്ച പത്രാധിപരായിരുന്നു മുഹമ്മദ് മുസ്ലിം. കഴിഞ്ഞ നൂറ്റാണ്ടില്‍ വിടവാങ്ങിയ, പത്രപ്രവര്‍ത്തനത്തിലെ ലെജന്റ് എന്ന് കുല്‍ദീപ് നയാര്‍, കെ.എ. അബ്ബാസ്, ഐ.കെ. ഗുജ്റാല്‍ എന്നിവര്‍ വിശേഷിപ്പിച്ച ദഅ്വത്ത് പത്രാധിപര്‍ മുഹമ്മദ് മുസ്ലിമിന്റെ ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങള്‍ മനോഹരമായി അടുക്കിവെച്ച പുസ്തകം. ഗ്രന്ഥകാരന്റെ ചരിത്രകഥനം അനന്യസാധാരണവും ഹൃദയാവര്‍ജകവുമാണ്. ”ലക്ഷ്യത്തിലെത്തുംവരെ പ്രതിബന്ധങ്ങള്‍ വകവെക്കാതെ മുന്നോട്ട് പോവുക എന്നതായിരുന്നു മുസ്ലിം സാഹിബിന്റെ ഏറ്റവും വലിയ ഗുണം. മുഖസ്തുതിയില്‍ സന്തോഷിക്കുകയോ വിമര്‍ശനങ്ങളെ ഭയപ്പെടുകയോ ചെയ്തില്ല. ഇന്ത്യന്‍ ജീവിത രീതിയെ സ്വാംശീകരിക്കുന്നതിനെ അദ്ദേഹം ശക്തമായി പിന്താങ്ങി.” കുല്‍ദീപ് നയാര്‍ ”അടിയന്തരാവസ്ഥക്കാലത്ത് ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം തടവിലായി. എന്റെ നയവും ഭരണാധികാരികള്‍ക്ക് പിടിച്ചില്ല. ഞാന്‍ നിഷ്‌കാസിതനായി. എന്നെ അഭിനന്ദിക്കുന്ന ഒരു സന്ദേശം പുത്രന്‍ വഴി അദ്ദേഹം എത്തിച്ചുതന്നു. കുടുംബത്തെ സഹായിക്കാന്‍ ഞാന്‍ തുനിഞ്ഞെങ്കിലും പിതാവ് പുത്രനെ തടഞ്ഞു. ദാരിദ്ര്യവും അന്തസ്സും അദ്ദേഹത്തിന് പര്യായ പദങ്ങളായിരുന്നു.” ഐ.കെ. ഗുജ്റാല്‍ ”കേട്ടുകേള്‍വിയെ ആസ്പദിച്ചുള്ള റിപ്പോര്‍ട്ടിംഗും ഉപരിപ്ലവതയും കീഴ്പ്പെടുത്തിയ പത്രപ്രവര്‍ത്തനത്തിലെ ഗൗരവത്തിന്റെ വിടവ് അദ്ദേഹത്തിന്റെ അഭാവത്തില്‍ ഉര്‍ദു പത്രലോകത്ത് ഒന്നുകൂടി വലുതാകും.” കെ.എ. അബ്ബാസ് ”ഉര്‍ദു പത്രപ്രവര്‍ത്തനത്തിന് പുതിയൊരു ദിശാബോധം നല്‍കി അദ്ദേഹം. പ്രതിപക്ഷ ബഹുമാനത്തോടും തെളിവുകളോടും കൂടിയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം പ്രതിയോഗികളെ പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതരാക്കുംവിധം ശക്തവും ഭദ്രവുമായിരുന്നു.” ജി.ഡി. ചന്ദന്‍

 

 

Categories: ,
Guaranteed Safe Checkout

Author: VA Kabeer

Shipping: Free

Publishers

Shopping Cart
Oru Pathradhiparude Asadharana Jeevitham Kadha
Original price was: ₹130.00.Current price is: ₹110.00.
Scroll to Top