Sale!
, , ,

Oru Penkutty Metropol Hotelil Ninnum

Original price was: ₹170.00.Current price is: ₹153.00.

ഒരു പെണ്‍കുട്ടി
മെട്രോപ്പോള്‍ ഹോട്ടലില്‍ നിന്നും

ലൂദ്മിള പെത്രുഷേവ്സ്‌ക്കയ
വിവര്‍ത്തനം: സി.എസ്. സുരേഷ്

ബോള്‍ഷെവിക്കുകളായിരുന്ന പെത്രുഷേവ്സ്‌ക്കയയുടെ കുടുംബാംഗങ്ങളെ ജനങ്ങളുടെ ശത്രുക്കളായി മുദ്രകുത്തി ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അവസാനം വെടിവെച്ചു കൊല്ലുകയും ലൂദ്മിള ഉള്‍പ്പെടെ ബാക്കിയായവരെ നാടുകടത്തുകയും ചെയ്തതോടെ സമൂഹത്തില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലും നിന്ദയും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തായിരുന്നു. മെട്രോപ്പോള്‍ എന്ന ഹോട്ടലില്‍ സുഖസമൃദ്ധിയില്‍ കഴിഞ്ഞിരുന്നവര്‍ പിന്നീട് ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരുമിച്ച്
താമസിച്ചിരുന്ന കമ്മ്യൂണല്‍ ഫ്ളാറ്റിലേക്ക് മാറേണ്ടി വന്ന എഴുത്തുകാരിയുടെ ജീവിതകഥ. അവിടെ പെത്രുഷേവ്സ്‌ക്കയയേയും അവരുടെ അമ്മൂമ്മയെയും പൊതുവായ അടുക്കളയോ കുളിമുറിയോ ഉപയോഗിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. സാമൂഹ്യദ്രോഹികളായി പാര്‍ട്ടി മുദ്ര കുത്തി അവരെ ഒറ്റപ്പെടുത്തിയിരുന്നു. ഭക്ഷണത്തിനു വേണ്ടി അവസാനമില്ലാത്ത ക്യൂവില്‍ നില്‍ക്കേണ്ടി വരുകയും എല്ലായിടത്തും അവസാനം മാത്രം
പരിഗണിക്കപ്പെടുകയും ചെയ്ത അവരുടെ ജീവിതക്ലേശങ്ങളാണ് ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. അമൂല്യങ്ങളായ അനുഭവസമ്പത്തിന്റെ ഉള്‍ക്കാമ്പുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വായനക്കാര്‍, ഒരു സോഷ്യലിസ്റ്റു വ്യവസ്ഥിതി കെട്ടിപ്പടുക്കാനായി നിരപരാധികള്‍ പോലും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെ നീറുന്ന കഥകള്‍ക്ക് ഈ നോവല്‍ സാക്ഷ്യം വഹിക്കും.

Minus Quantity- Plus Quantity+
Guaranteed Safe Checkout
Compare

The Girl form the Metropol Hotel

Author: Ludmilla Petrushevskaya
Translation: CS Suresh
Shipping: Free

Shopping Cart

Check back regularly to discover new books and exciting offers from your favorite publishers! Dismiss

Oru Penkutty Metropol Hotelil Ninnum
Original price was: ₹170.00.Current price is: ₹153.00.
Minus Quantity- Plus Quantity+