Sale!

ORU PEYINTU PANIKKARANTE LOKA SANJARANGAL

Original price was: ₹150.00.Current price is: ₹135.00.

വിശ്വ സാഹിത്യ കൃതികളിലേക്ക് ഹൃദയ വാതിൽ തുറന്നിടുന്ന പുസ്തക
മാണിത്. ഗ്രബ്രിയോ മാർക്കേസ് മുതൽ മലയാളിക്ക് ചിരപരിചിതരും
അപരിചിതരുമായ എഴുത്തുകാരുടെ കാലാതീതമായ കൃതികൾക്ക്
ഹൃദയ സാക്ഷ്യം ചമയ്ക്കുന്ന ഭാവനയുടെ ബദൽ ആഖ്യാനമാണ്
അബ്ബാസ് ഈ പുസ്തകത്തിലൂടെ നിർവഹിക്കുന്നത്. അബ്ബാസ് മധ്യവർഗ്ഗ
വായനാസമൂഹത്തിന്റെ പ്രധിനിധിയല്ല. എഴുത്തോ വായനയോ വിശ്രമ
ഉപാധിയുമല്ല ഈ മനുഷ്യന്. പെയിന്റ് പണിയും കൂലി പണിയും ചെയ്ത്,
പട്ടിണിയും ദാരിദ്ര്യവും ജീവിത യാഥാർത്ഥ്യമായി അനുഭവിച്ച്
അവയോടൊക്കെ കമ്പോട് കമ്പ് പോരടിച്ച്, തളർന്നും ഉടഞ്ഞും. നെടു
വീർപ്പിട്ടും പിന്നെയും ഉയർത്തെഴുന്നേറ്റും ജീവിതത്തെ വരുതിയിൽ
നിർത്താനോ, ജീവിതത്തിന്റെ വരുതിയിൽ പിഴച്ചു പോകാനോ, പെടാ
പാട് പെടുന്ന ഒരാളുടെ വായനാ ലോകം അതിന്റെ വൈവിധ്യം
ഉൾക്കനം ഒക്കെ നമ്മ അമ്പരപ്പിക്കും, വിശ്വത്തെ സ്വപ്നത്തിൻ അടക്കം
ചെയ്ത ആത്മവിശ്വാസത്തോടെ അബ്ബാസ് ലോക സാഹിത്യത്തെ
തെളിച്ചമുള്ള ഭാഷ കൊണ്ട് പുതുവായനയിലേക്ക് കോർത്ത് പിടിക്കുന്നു.
സാഹിത്യത്തെയും വായനയെയും പ്രിയമായി കരുതുന്നവർക്ക് ഈ
പുസ്തകം വിശ്വസാഹിത്യത്തിലേക്ക് ചാവി തുറക്കുന്ന സൂത്ര വാക്യ
ങ്ങളുടെ പ്രബുദ്ധ ശേഖരമാകും എന്നുറപ്പ്.

ഭ്രാന്താശുപത്രി കിടക്കയിൽ, കുന്നിൻചെരുവിൽ, മരുഭൂമിയിൽ, സഞ്ചരിക്കുന്ന തീവണ്ടിയിൽ,
പണിസൈറ്റിൽ, കാടകത്തിൽ അങ്ങനെ പല ഇടങ്ങളിലിരുന്ന്, പലകാലങ്ങളിലായി
ഒരു വായനക്കാരൻ വായിച്ചു തീർത്ത സ്വപ്നങ്ങൾ ആലേഖനം ചെയ്ത പുസ്തകം.

Category:
Compare

BOOK : ORU PEYINTU PANIKKARANTE LOKA SANJARANGAL
AUTHOR: ABBAS
CATEGORY : MEMOIRS
ISBN : 978 93 89446 241
BINDING: NORMAL
PUBLISHING DATA: JANUARY 2021
PUBLISHER : PRAVDA BOOKS
MULTIMEDIA :NOT AVAILABLE
EDITION : 1
NUMBER OF PAGES: 120
LANGUAGE: MALAYALAM

 

Publishers

Shopping Cart
Scroll to Top