ഒരു വീല്‍ചെയര്‍
സഞ്ചാരിയുടെ
ഹൃദയതാളം
എസ്.എം സാദിഖ്
ഈ ഗ്രന്ഥം നമുക്ക് സവിശേഷമായ എന്തെങ്കിലും അറിവ് പകര്‍ന്നു നല്‍കുകയില്ല. പി.എസ്.സി പരീക്ഷ എഴുതാന്‍ സഹായിക്കുകയില്ല. ബാങ്ക് ടെസ്റ്റിനോ എന്‍ട്രന്‍സ് എക്‌സാമിനേഷനോ ഗുണം ചെയ്യുകയുമില്ല. എന്നാല്‍ ജീവിതമെന്ന മഹാ പരീക്ഷണത്തെകുറിച്ച് ചില ഉള്ളറിവുകള്‍ പുസ്തകത്തിന്റെ ഹൃദയതാളം പകര്‍ത്തിതരും. സ്വന്തം വിധിവിഹിതങ്ങളെ മറ്റൊരു കാഴ്ചപ്പാടില്‍ കാണാന്‍ തുടങ്ങും. കിട്ടാത്തതിനെപ്പറ്റിയുള്ള പരാതികളില്‍ നിന്ന് കിട്ടിയവയെക്കുറിച്ചുള്ള കൃതാര്‍ത്ഥതകളിലേക്ക് മനോമുകുരം വിടരും.
തന്റെ ഭിന്നശേഷിത്വത്തിനും അത് അങ്കുരിപ്പിച്ച തത്വചിന്തക്കും പുരമെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലേക്കും ആത്മകഥാകാരന്‍ നോട്ടമയക്കുന്നു എന്നത് അത്ഭുതമാണ്. ആറ്റിക്കുറുക്കി പറയുകയാണെങ്കില്‍ നില്‍ക്കൂ, ചിന്തിക്കൂ, അവനവനെ പുനര്‍നിര്‍വ്വചിക്കൂ, പരക്ലേശവിവേകികളാകൂ എന്നതായിരിക്കും ഒരു വീല്‍ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം നമുക്കേകുന്ന സന്ദേശം – കെ.പി രാമനുണ്ണി.
Original price was: ₹150.00.₹135.00Current price is: ₹135.00.