ഒറ്റയ്ക്കൊരാള്‍
റഷീദ് കെ. മുഹമ്മദ്
സ്വജീവിതത്തിന്റെ നേര്‍രേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ്
ഒറ്റയ്ക്കൊരാള്‍. സംഭവങ്ങള്‍കൊണ്ടും നാടകീയമുഹൂര്‍ത്തങ്ങള്‍കൊണ്ടും
സമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണ
റോഡ് വെട്ടുന്നതില്‍ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ള
തര്‍ക്കങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവല്‍
നായകകഥാപാത്രമായ മാജിദിന്റെ അതിജീവന പ്രതിസന്ധിയായി മാറുകയാണ്. എങ്കിലും എവിടെയും ധാര്‍മികതയും ആത്മീയതയും മുറുകെ പിടിക്കുന്നു നായകന്‍. ഉന്നതമായ ജീവിതദര്‍ശനത്തിന്റെ പാതയില്‍ ഒറ്റയ്ക്ക്
നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി വന്നുചേരുന്ന സന്തോഷാനുഭവങ്ങളും
സഹായസത്രങ്ങളും അദൃശ്യമായ ദൈവത്തിന്റെ കൃപാകടാക്ഷങ്ങള്‍
തന്നെയാണ്. തെളിഞ്ഞ ഭാഷയും ആഖ്യാനവും ഈ കൃതിയുടെ
സവിശേഷതയാണ്.
പി. സുരേന്ദ്രന്‍
Original price was: ₹470.00.₹400.00Current price is: ₹400.00.