Sale!
, , , ,

P BHASKARAN KRITHIKAL : KAVITHAKAL – GANAGAL

Original price was: ₹799.00.Current price is: ₹719.00.

പി ഭാസ്‌കരന്‍
കൃതികള്‍

കവിതകള്‍ – ഗാനങ്ങള്‍

നാട്യപ്രധാനമായ നഗരമാന്യതകളില്‍നിന്ന് മനുഷ്യന്റെ പച്ചയിലേക്കും പ്രകൃതിയുടെ പച്ചപ്പിലേക്കും നീളുന്ന കവിതയുടെ ഈ നാട്ടുപാത മലയാളഗ്രാമീണതയുടെ അനന്തശാലീനമായ ലാവണ്യങ്ങള്‍ നിറഞ്ഞതാണ്. അവിടെ നെല്ലിപ്പൂക്കളും ഞാറ്റുവേലപ്പൂക്കളും കൃഷ്ണക്രാന്തിയും പൂത്തുനിറഞ്ഞിരിക്കുന്നു, കതിരുകാണാക്കിളികള്‍, കടലിനക്കരെയും കാണാക്കുളങ്ങരെയും കാണാത്തനാടുകള്‍ കാണാന്‍ പോകുന്നു. പൊന്നണിപ്പാടങ്ങളില്‍നിന്ന് പാടിയാലും പറഞ്ഞാലും തീരാത്ത കഥകളുമായി പഞ്ചാരപ്പനന്തത്തകള്‍ പറന്നു വരുന്നു. മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവത്ത് മഞ്ഞളരച്ചുവെച്ചു നീരാടുന്നു. കന്നിരാവിന്റെകളഭക്കിണ്ണം പൊന്നാ നിപ്പുഴയില്‍ വീഴുന്നു. താന്നിയൂരമ്പലത്തില്‍കഴക്കാരനെപ്പോലെ താമരമാലയുമായ് ചിങ്ങമെത്തുന്നു. കൊന്നപ്പെണ്ണിനു വസന്തമാസം കൊടക്കടുക്കന്‍ പണിയുന്നു. കാട്ടിലെ പാഴ്മുളംതണ്ടില്‍നിന്നു കവിത പാട്ടിന്റെ പാലാഴി തീര്‍ക്കുന്നു. പാട്ടിന്റെ പൂമാരി വീണ് വീണ് കാട്ടിലെ മുളങ്കാട് പീലിനീര്‍ത്തുന്നു. വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടുന്ന് കല്യാണമാവുന്നു. കടത്തനാടന്‍ കന്യക അഞ്ജനക്കണ്ണെഴുതി, ആലിലത്താലി ചാര്‍ത്തി അറപ്പുരവാതിലില്‍ കാമുകനെ കാത്തിരിക്കുന്നു. തിരഞ്ഞെടുത്ത കവിതകളും മുഴുവന്‍ ചലച്ചിത്രഗാനങ്ങളും ഉള്‍പ്പെട്ട സമാഹാരം. കവിത തിരഞ്ഞെടുപ്പ്, പഠനം: ആലങ്കോട് ലീലാകൃഷ്ണന്‍, ഗാനങ്ങള്‍ സമാഹരണം, പഠനം: ടി.പി. ശാസ്തമംഗലം

Guaranteed Safe Checkout

Author: P Bhaskaran
Shipping: Free

Publishers

Shopping Cart
P BHASKARAN KRITHIKAL : KAVITHAKAL – GANAGAL
Original price was: ₹799.00.Current price is: ₹719.00.
Scroll to Top