മൂന്ന് പതിറ്റാണ്ടിനു മുമ്പ് ജീവിതത്തോട് യാത്ര പറഞ്ഞ ഒരു ഉദാരമതിയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്തകം. മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കക്ഷിഭേദമന്യേ കൈയയച്ച് സഹായിച്ച ഇരിക്കൂറിലെ പി.സി. മാമുഹാജിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനുള്ള എളിയ ശ്രമം. ഒരു കാലത്ത് ദാരിദ്ര്യം ഭക്ഷിച്ചു ജീവിച്ച ജനത്തിന്റെ വിശപ്പടക്കാന്‍ അന്നം നല്‍കിയ ഉദാരന്‍. ദാനധര്‍മത്തിന്റെ അതിരുകള്‍ ഭേദിച്ച ഉദാരതയുടെ മൂര്‍ത്തീമല്‍ഭാവം. വിദ്യാഭ്യാസ സ്ഥാപങ്ങളും താങ്ങും തണലുമായി, സാമ്പ്രദായിക ഹാജിയാരിസത്തില്‍നിന്ന് വഴിമാറി സഞ്ചരിച്ച സാധാരണക്കാരനായ പരിഷ്‌കര്‍ത്താവ്. ആ ഒറ്റയാല്‍ പ്രസ്ഥാനത്തെ അടുത്തും അകന്നും കണ്ടവര്‍ ഈ താളുകളില്‍ ഓര്‍ത്തെടുക്കുന്നു.
₹100.00