PADANATHINTE CHARANANGAL
Original price was: ₹230.00.₹210.00Current price is: ₹210.00.
പഠനത്തിന്റെ
ചരണങ്ങള്‍
ഡോ . രതീഷ് കാളിയാടന്‍
കോവിഡ് കാലത്തെ പൊതുവിദ്യാഭ്യാസം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസം
ഉള്‍ച്ചേര്‍ന്നുള്ള വിദ്യഭ്യാസം
ദേശീയ വിദ്യാഭ്യാസ നയം 2020
ഭരണഘടനാമൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനായി ജനകീയ വിദ്യാഭ്യാസം നടത്തിയ മുന്നേറ്റത്തെ ഡോ .രതീഷ് കാളിയാടെന്റെ ‘പഠനത്തിന്റെ ചരണങ്ങള്‍ ‘എന്ന പുസ്തകം അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിലെ മൂല്യങ്ങളെ തിരിച്ചുപിടിക്കുവാന്‍ നാം നടത്തിയ ശ്രമങ്ങള്‍ എവിടെയെത്തി നില്ക്കുന്നു എന്നതിന്റെ ചിത്രമാണ് ഈ പുസ്തകം നല്‍കുന്നത്. സ്വീകരിക്കാന്‍ കഴിയുന്നതും അസ്വീകാര്യവുമായ വിദ്യാഭ്യാസ പ്രവണതകളെക്കുറിച്ചു പറയുകയാണ് ‘പഠനത്തിന്റെ ചരണങ്ങള്‍ ‘ എന്ന ഈ പുസ്തകം . കഠിനമായ ഒരു കാലത്തിനുശേഷം വിദ്യാലയങ്ങള്‍ തുറക്കാനൊരുങ്ങുമ്പോഴാണ് ഈ പുസ്തകം നമ്മുടെ കൈകളിലേക്കെത്തുന്നത്. സ്കൂള്‍ ദിനങ്ങളില്‍ നിന്നുള്ള ദീര്‍ഘമായ ഈ ഇടവേള കുട്ടികളില്‍ മാനസികമായ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടാകും . അവയെ അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ആദ്യഘട്ടം . അവിടെനിന്ന് തുടങ്ങി ഓരോഘട്ടത്തിലേക്കും നമുക്ക് യാത്ര ചെയ്യേണ്ടത്.ആ നേരങ്ങളില്‍ കൂടെകൂട്ടാന്‍ ഒരു വഴികാട്ടി എന്ന നിലയിലും ഡോ . രതീഷ് കാളിയാടെന്റെ ഈ പുസ്തകം മുതല്ക്കൂട്ടായേക്കാം…
Publishers |
---|