Sale!
,

Padavargeekaranavum Malayalavyakaranakrithikalum

Original price was: ₹850.00.Current price is: ₹765.00.

പദവര്‍ഗീകരണവും
മലയാള
വ്യാകരണകൃതികളും

ഡോ. അശോക് ഡിക്രൂസ്

പദങ്ങള്‍കൊണ്ട് പദമൂന്നിയാണ് ഏതൊരു ഭാഷയും വളരുകയും വികസിക്കുകയും ചെയ്യുന്നത്. എന്നാല്‍, പദവര്‍ഗീകരണത്തിന്റെ കാര്യത്തില്‍ ഒരു സമവായത്തിലെത്താന്‍ വൈയാകരണന്മാര്‍ക്കോ ഭാഷാപണ്ഡിതന്മാര്‍ക്കോ സാധിച്ചിട്ടില്ല. പദവര്‍ഗീകരണം സംബന്ധിച്ച് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിലേക്ക് വിരല്‍ ചൂണ്ടുകയും അക്കാര്യം മലയാളവ്യാകരണകൃതികളില്‍ പ്രതിഫലിച്ചതെങ്ങനെയെന്നു വിശകലനവിധേയമാക്കുകയും ചെയ്യുന്ന ആദ്യകൃതി. മലയാളഭാഷയുടെ വളര്‍ച്ചയിലും വികാസത്തിലും വ്യാകരണകാര്യങ്ങളിലും താല്പര്യമുള്ള ഭാഷാസ്നേഹികള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.

Compare

Author : Dr. Ahsok D’crus
Shipping: Free

Publishers

Shopping Cart
Scroll to Top