പകച്ചുരുള്‍
ശ്രീനി ഇളയൂര്‍
നഗരത്തിലെ പ്രമുഖനായൊരു ബിസിനസുകാരന്‍ യാതൊരു തുമ്പും ശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നതോടെ ഉദ്വേഗജനകമായ സംഭവപരമ്പരയ്ക്ക് തുടക്കമാകുന്നു. വിവാദമായ നിരവധി നടപടികളുടെ പേരില്‍ പ്രത്യേക പ്രൊട്ടക്ഷനില്‍ ജീവിക്കുന്ന റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ടിന്റെ മകനാണ് കാണാതായ ശരത്. ശരത്തിനെ അന്വേഷിച്ചിറങ്ങിയ എ. സി. പി. ശ്യാം മനോഹറും സി. ഐ. വിശ്വനാഥനുമടങ്ങുന്ന അന്വേഷണ സംഘത്തെ ശരത്തിന്റെയും പിതാവിന്റെയും ഭൂതകാലം അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. അന്വേഷണത്തില്‍ കാലങ്ങള്‍ കൊണ്ട് രാകി മൂര്‍ച്ചയേറ്റിയ പകയുടെ കഥകള്‍ അവര്‍ക്ക് മുന്നില്‍ ചുരുള്‍ നിവരുന്നു. ‘അപ്രതീക്ഷിതം’ ‘ബൂമറാംഗ്’ എന്നീ ക്രൈം-മിസ്റ്ററി കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീനി ഇളയൂരിന്റെ പ്രഥമ കുറ്റാന്വേഷണ നോവല്‍.
Original price was: ₹250.00.₹225.00Current price is: ₹225.00.