Shopping cart

Sale!

PAKARAM ILLATHA KM SEETHI SAHIB

പകരം ഇല്ലാത്ത
കെ എം സീതി
സാഹിബ്

അഹമ്മദ്കുട്ടി ഉണ്ണികുളം

മാതൃകാപുരുഷനായ കെ.എം. സീതി സാഹിബിനെ കുറിച്ച് അഹമ്മദ്കുട്ടി ഉണ്ണികുളം ഇരുപത്തിരണ്ട് അധ്യായങ്ങളിലായി രചിച്ച ഗ്രന്ഥമാണിത്. കെ.എം. സീതി സാഹിബ് കേരളീയ നവോത്ഥാനത്തിനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാപനത്തിനും വഹിച്ച സുപ്രധാന പങ്ക് അനാവരണം ചെയ്യുന്ന ഗ്രന്ഥത്തിന്റെ പേര് ‘പകരം ഇല്ലാത്ത കെ.എം. സീതി സാഹിബ്’ എന്നാണ്. ജീവിതയാത്രക്കൊടുവില്‍, 1960-ല്‍ കേരളത്തിന്റെ സമാദരണീയ സ്പീക്കറായി സര്‍വരുടെയും ആദരവ് പിടിച്ചു പറ്റി. ഇന്ത്യ കണ്ട ഏറ്റവും നല്ല സംസ്ഥാന സ്പീക്കര്‍ എന്ന അംഗീകാരം എല്ലാ ഭാഗത്തുനിന്നും ഉണ്ടായി. 1961 ഏപ്രില്‍ 17-ന് ആ മഹാമനീഷി നമ്മെ വിട്ടുപിരിഞ്ഞു. 62 വയസ്സുവരെ അദ്ദേഹം നടന്ന വഴികളും, നേരിട്ട ഭീഷണികളും വിദ്യാഭ്യാസോല്‍ക്കര്‍ഷത്തിന് പ്രവര്‍ത്തിച്ച കാര്യങ്ങളും നവോത്ഥാനത്തിന്റെ നായകത്വം വഹിച്ചതുമെല്ലാം. ഈ ഗ്രന്ഥത്തില്‍ കോറിയിടുന്നുണ്ട്. പൌരത്വ ഭേദഗതി ബില്‍ അടക്കം ഇന്ന് മുന്നിലുള്ള അനേകം പ്രശ്‌നങ്ങള്‍ നമുക്ക് അഭിമുഖമായി വരുമ്പോള്‍ സീതി സാഹിബും നേതാക്കളും അവലംബിച്ച നിലപാടുകള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ആധുനിക കാലത്ത് അത്തരം നേതാക്കളുടെ ജീവിതം പുനര്‍ വായിക്കേണ്ടതുണ്ട്. എന്നാലേ ശരിയായ ദിശ നമുക്ക് മനസ്സിലാവൂ. എഴുത്തും വായനയും ശക്തിപ്പെടുത്തി മഹത്തായ ബോധവല്‍ക്കരണത്തിനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ് കെ.എം. സീതിസാഹിബിന്റെ ജീവിതം അഹമ്മദ്കുട്ടി ഉണ്ണികുളം കാന്‍വാസില്‍ പകര്‍ത്തിയത്. – സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

Original price was: ₹350.00.Current price is: ₹315.00.

Buy Now

AUTHOR : AHAMMED KUTTY UNNIKULAM
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.