Sale!
, , , , ,

Palolippunilavu

Original price was: ₹170.00.Current price is: ₹153.00.

പാലൊളിപ്പൂനിലാവ്

പി.കെ. അബ്ദുല്ല

മാപ്പിളപ്പാട്ടിലെ കവിത്രയം എന്ന് വിശേഷിപ്പിക്കപ്പെട്ട ടി. ഉബൈദിന്റെയും പുന്നയൂര്‍ക്കുളം വി. ബാപ്പുവിന്റെയും ഒ. അബുവിന്റെയും കാവ്യപൈതൃകത്തില്‍ ഊറ്റംകൊള്ളുകയും മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വസൂരികളുടെ പാത പിന്തുടരുകയും ചെയ്യുന്ന ഒരു മാപ്പിളപ്പാട്ട് രചയിതാവാണ് പി.കെ. അബ്ദുല്ലയെന്ന് മനസിലാക്കാനും ആ സന്ദര്‍ഭം പ്രയോജനപ്പെട്ടു… ശയ്യാസുഖമുള്ളവരികളിലൂടെ തരളഭാവങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ഈ കവിയുടെ വിരുത് സാക്ഷ്യപ്പെടുത്തുന്നവയാണ് മിക്ക രചനകളും. – കെ.എം. അഹ്‌മദ്

ഓര്‍മ്മ വരുന്നോ പാലൊളി
ഓമനപ്പൂനിലാവൊളി
നിര്‍മ്മലമായൊരമ്പിളി
നിന്നുചൊരിഞ്ഞ തൂവൊളി
ചങ്ങമ്പുഴയുടെ ഒരു സുഹൃത്താണ് ഈ പാട്ടുകളെഴുതിയതെന്നു സഹൃദയര്‍ വിചാരിച്ചുപോകുന്ന വരികളാണിവ. നിര്‍മ്മലമായ ഭാഷ. അതിനു ഭംഗികൂട്ടുന്നു അന്ത്യപ്രാസം. പ്രാസഭംഗി പല നിലകളിലും കലര്‍ത്താന്‍ അബ്ദുല്ലസാഹി ബിനു കഴിയുന്നുണ്ട്. – പ്രൊ. ഇബ്രാഹീംബേവിഞ്ച

Compare

Author: PK Abdullah
Shipping: Free

Publishers

Shopping Cart
Scroll to Top