പാരമ്പര്യം, നവോത്ഥാനം
പത്തൊമ്പതാം നൂറ്റാണ്ടിലെ
കേരള മുസ്്‌ലീം സമൂഹവും
കൊങ്ങണംവീട്ടില്‍
ഇബ്‌റാഹീംകുട്ടി മുസ്്‌ലിയാരും
ശമീര്‍ പി ഹസന്‍
ചുരുക്കം ചില വ്യക്തികളില്‍ പരിമിതമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്്‌ലീം കേരളത്തെക്കുറിച്ചുള്ള നമ്മുടെ ചരിത്രധാരണകള്‍. കൊളോണിയല്‍ ആധുനികതയുടെ കടന്നുവരവ് മാപ്പിള മുസ്്‌ലീംകളെയും സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ആ നൂറ്റാണ്ടില്‍ ജീവിച്ച മഖ്ദൂം പണ്ഡിതനാണ് കൊങ്ങണം വീട്ടില്‍ ഇബ്‌റാഹീംകുട്ടി മുസ്്‌ലിയാര്‍. പ്രിന്റ് സാങ്കേതികവിദ്യ പിച്ചവെച്ചുതുടങ്ങുന്ന കാലത്ത് അറബി-മലയാളത്തിലടക്കം നാല്‍പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ച അതുല്യപ്രതിഭ, മഹാഭാഷകന്‍, നിമിഷകവി, ആത്മീയനായകന്‍, ഹിഷഗ്വരന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, വിപുലമായ ഒട്ടനേകം അടരുകളുള്ള ആ ജീവിതത്തെ തിരഞ്ഞുചെല്ലുകയാണ് ഗ്രന്ഥകാരന്‍. നമ്മുടെ പാരമ്പര്യത്തെക്കുറിച്ചടക്കം ഈ ഗ്രന്ഥമുയര്‍ത്തുന്ന പുനരാലോചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.
Original price was: ₹220.00.₹198.00Current price is: ₹198.00.
Reviews
There are no reviews yet.