എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക് വേണ്ടി , എന്നോട് മാത്രം പറയുന്നതാണിതെന്നെ വായനക്കാരന് തോന്നു. വായനക്കാരന്റെ ഈ സ്വകാര്യതാബോധത്തിലാണ് ആഖ്യതാവിന്റെ ആത്മാർത്ഥത വെളിവാക്കുന്നത്.അച്ചടിച്ച ഒരു ക്ഷണക്കത്ത് പൊതുവായ ഒന്നായെ നമുക്ക് തോന്നു.അതിനടിയിൽ “എന്റെ വിവാഹമാണ് മാഷ് തീർച്ചയായും വരണം ” എന്ന് കൈയ്യക്ഷരത്തിലൊരു കുരിപ്പുണ്ടെങ്കിൽ വിവാഹത്തിന്റെ നാം പോയിരിക്കും. കാരണം എനിക്ക് വേണ്ടി മാത്രമാണ് ആ ക്ഷണം. ഈ ഒരു ബന്ധമാണ് ആഖ്യാതാവിനോട് വായനക്കാരനുണ്ടാകേണ്ടത് . എഴുത്തുകാരന്റെ ഈ കൈയൊപ്പാണ് ആഖ്യാനത്തിലെ ആത്മാർത്ഥത
Original price was: ₹130.00.₹117.00Current price is: ₹117.00.