Shopping cart

Sale!

PARVATHANGALUM MATTOLIKOLLUNNU

പര്‍വ്വതങ്ങളും
മാറ്റൊലി കൊള്ളുന്നു

ഖാലിദ് ഹൊസൈനി
വിവര്‍ത്തനം : രമാ മേനോന്‍

പട്ടംപറത്തുന്നവര്‍ എന്ന വിഖ്യാത കൃതിയുടെ രചയിതാവില്‍ നിന്നും മാറ്റൊരു ബെസ്റ്റ് സെല്ലര്‍

നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതും നമ്മെ ഓരോരുത്തരെയും നിര്‍വ്വചിക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ സമസ്യകളെ പൂരിപ്പിക്കാനുള്ള മഹത്തായ ശ്രമമാണ് ഖാലിദ് ഹൊസൈനി ഈ നോവലില്‍ നടത്തുന്നത്. അഫ്ഘാനിസ്ഥാനിലെ ഒരു ഗ്രാമത്തിലെ മൂന്നു വയസ്സുകാരി പരിയും അവളുടെ സഹോദരന്‍ പത്തുവയസ്സുകാരന്‍ അബ്ദുള്ളയും തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളെ ആവിഷ്‌കരിക്കുകയാണ് ഈ നോവല്‍. ഗ്രാമത്തില്‍നിന്നാരംഭിച്ച് പാരിസ്, സാന്‍ഫ്രാന്‍സിസ്‌കോ, ഗ്രീസ്, എന്നിവിടങ്ങളിലേക്കു വികസിക്കുന്ന സ്ഥലരാശിയില്‍ സ്നേഹവും വെറുപ്പും വഞ്ചനയും കാരുണ്യവും ത്യാഗവുമെല്ലാം മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചുകാട്ടുന്നു. പട്ടംപറത്തുന്നവര്‍, തിളക്കമാര്‍ന്ന ഒരായിരം സൂര്യന്മാര്‍ എന്നീ നോവലുകള്‍ക്കുശേഷം ഖാലിദ് ഹൊസൈനി നിര്‍വ്വഹിച്ച വിശ്രുത രചന.

Original price was: ₹499.00.Current price is: ₹449.00.

Buy Now

Author: Khaled Hosseini
Translation: Rama Menon
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.