Sale!
, ,

Pathalakkarandi

Original price was: ₹340.00.Current price is: ₹305.00.

പാതാളക്കരണ്ടി

പ്രേംചന്ദ്

ഓര്‍മ്മയുടെ പാതാളങ്ങളില്‍ അടക്കം ചെയ്ത ‘പണ്ടോറയുടെ പെട്ടികള്‍’ ഓരോരുത്തര്‍ക്കുമുണ്ടാകും. അതുപോലെ ഓരോ ചരിത്രകാലത്തിലുമുണ്ടാകും കുഴിച്ചുമൂടപ്പെട്ട ഓര്‍മ്മജീവിതങ്ങളുടെ ആരാലും കേള്‍ക്കപ്പെടാത്ത വേദനകള്‍. ഓര്‍മ്മപ്പെടല്‍ ഒരന്ധസാധ്യതയാണ്. തെളിയാം, തെളിയാതിരിക്കാം. കൂട്ടമറവിയുടെ പ്രളയജലത്തില്‍ ഓര്‍മ്മ നിലനിര്‍ത്താനുള്ള ഒരു മുങ്ങിത്തപ്പലാണ് ഇതിനിടയിലെ ജീവിതം. പിന്നിട്ട നൂറ്റാണ്ടിന്റെ വിസ്മൃതദേശങ്ങളിലൂടെ ഒരു വ്യക്തിയുടെ, കുടുംബത്തിന്റെ യാത്രയാണ് ‘പാതാളക്കരണ്ടി’. അമ്പതുകളില്‍ കമ്മ്യൂണിസ്റ്റ് വസന്തം സ്വപ്നം കണ്ട കോഴിക്കോട്ടെ ‘മോസ്‌കോ’ മുതല്‍ ലോകഭൂപടം മാറ്റി വരച്ച്, പതിറ്റാണ്ടുകളുടെ ഇരുമ്പുറക്കുള്ളില്‍ നിന്നും പുറത്തു വന്ന പുതിയ ‘സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് ‘ വരെ നീളുന്ന ഒരു രാഷ്ട്രീയ യാത്ര. പ്രേംചന്ദിന്റെ ആദ്യ നോവല്‍. സച്ചിദാനന്ദന്റെ അവതാരിക. ഡോ.ടി.കെ. രാമചന്ദ്രന്റെ മുന്നറിയിപ്പ്. ആര്‍ട്ടിസ്റ്റ് മദനന്റെ ചിത്രങ്ങളോടെ…

Compare

Author: Prem Chand
Shipping: Free

Publishers

Shopping Cart
Scroll to Top