പതിതര്‍ക്കൊപ്പം
പദമിടറാതെ
ഡോ. എ മുഹമ്മദിന്റെ ജീവിതം
കെ.പി ജയേന്ദ്രന്‍
മലയാളത്തില്‍ ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, അനുഭവക്കുറിപ്പുകള്‍ എന്നിവയുടെ രംഗത്ത് വലിയ തരത്തില്‍ സ്വീകാര്യതയുള്ള ഒരു സമീപന ശൈലി ഇപ്പോള്‍ വന്നുചേര്‍ന്നിട്ടുണ്ട്. എന്താണ് വാസ്തവത്തില്‍ ഒരു ജീവിതത്തിന്റെ ആഖ്യാന സാദ്ധ്യതകള്‍ക്ക് അടിസ്ഥാനം എന്ന ചോദ്യം തന്നെയാണ് ഇവിടെ നിയാമകം. ”കൊള്ളാന്‍, വല്ലതുമൊന്നു കൊടുക്കാന്‍ ഇല്ലാതില്ലൊരു മുള്‍ച്ചെടിയും. ഉദയക്കതിരിനെ മുത്തും മാനവഹൃദയപ്പനിനീര്‍പ്പൂന്തോപ്പില്‍” എന്ന വൈലോപ്പിള്ളിയുടെ വരികള്‍ തന്നെയാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരു വ്യക്തി ജീവിച്ച ജീവിതം തന്നെയാണ് ആഖ്യാനസാധ്യതകളുടെ ഉറവിടം. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ജയേന്ദ്രന്‍ ഈ ഗ്രന്ഥരചനയ്ക്കു മുതിര്‍ന്നത്. അനുഭവങ്ങളുടെ ഒരു വലിയ വന്‍കര തന്നെ ഈ കൃതിയില്‍ അവതരിപ്പിക്കപ്പെടുന്നു. അക്കാര്യത്തില്‍ കേരളത്തിലെ ജനകീയാരോഗ്യമേഖല ജയേന്ദ്രനോട് തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നു- ‘He who touches this book touches a Man’ എന്ന പ്രസിദ്ധമായ വാക്യം ഈ പുസ്തകത്തെ സംബന്ധിച്ചും ശരിയായിരിക്കുന്നു. അവതാരിക: കെ.പി.മോഹനന്‍
Original price was: ₹400.00.₹360.00Current price is: ₹360.00.
Reviews
There are no reviews yet.