Authors: Noora, Noorjahan
Shipping: Free
Original price was: ₹200.00.₹180.00Current price is: ₹180.00.
പത്രാധിപ
എം ഹലീമാബീവിയുടെ ജീവിതം
നൂറ, നൂര്‍ജഹാന്‍
മുഖ്യധാരാ ചരിത്രത്തിന്റെ അരിപ്പക്കകത്തൊ തുങ്ങാത്ത ജീവിതങ്ങള്‍ക്ക് മണ്ണിനടിയില്‍ പൂണ്ടുകിടക്കുകയാണ് നിയോഗം. മലയാളത്തിന്റെ ആദ്യകാല പ്രസാധക ഹലീമാബീവിക്ക്, രാഷ്ട്രീയ പ്രവര്‍ത്തക, സാമൂഹ്യ പ്രവര്‍ത്തക, വിദ്യാഭ്യാസ പ്രവര്‍ത്തക, പത്രപ്രവര്‍ത്തക തുടങ്ങിയ അനേകം പ്രവര്‍ത്തനമേഖലകളുടെ തെളിച്ചമുണ്ടായിട്ടും ‘ഇതാ ഒരുവള്‍’ എന്ന് വരുംതലമുറയ്ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കേണ്ട ജ്വാലയുണ്ടായിട്ടും ചരിത്രപാഠങ്ങളുടെ പുറമ്പോക്കുകളിലായിരുന്നു ഇടം. അത്ഭുതകരമാം വിധം ആര്‍ജവവും നിലപാടും ധിഷണയും നേതൃഗുണവും പ്രകടിപ്പിച്ച ആ പെണ്‍കരുത്തിനെ ചികഞ്ഞെടുത്ത് കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.