Author: Fakih NP
Shipping: Free
Pazhvasthukkalil Nidhi Thedi Lokasancharam
Original price was: ₹1,000.00.₹900.00Current price is: ₹900.00.
പാഴ്വസ്തുക്കളില്‍
നിധി തേടി
ലോകസഞ്ചാരം
ഫാക്കി എന്‍.പി
ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന അസാധാരണമായ ആത്മകഥ
ഈ ആത്മകഥ നിങ്ങള്‍ വായിക്കേണ്ടത് നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന അതീവ വ്യത്യസ്തനായ ഒരു മനുഷ്യന്റെ അഭിനിവേശത്തോടെയുള്ള ജീവിതയാത്രയുടെ
കഥയായിട്ടാണ്. ഇതില്‍ നിറയെ ആത്മവിശ്വാസവും ശുഭാപ്തിചിന്തയും
സഹജീവിസ്നേഹവുമാണ്. അതിലുപരി ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചയുടെ അവിഭാജ്യഘടകമായ ചെറുകിട-ഇടത്തരം സംരംഭകരുടെ അതിജീവനകഥയും അവര്‍ക്ക് മുന്നേറാനുള്ള ഊര്‍ജ്ജത്തിന്റെ മഹാസ്രോതസ്സും തുറന്നുവെച്ചിരിക്കുന്നു. ലോകത്തെ വെട്ടിപ്പിടിക്കാനല്ല അതിന്റെ അതീവ വ്യത്യസ്തമായ ജീവിതത്തില്‍ നേരിട്ടിടപെട്ട് സ്വയം വിസ്മയിക്കാനാണ് ഫാക്കി ശ്രമിക്കുന്നത്. പ്രകൃതി ഒളിപ്പിച്ചുവെച്ച വിസ്മയക്കാഴ്ചകളെ ഇത്രമേല്‍ ആഴത്തില്‍ അറിഞ്ഞ് പാഴ്വസ്തുക്കളുടെ ആത്മാവിലേക്കുള്ള ഫാക്കിയുടെ യാത്ര അനവധി ചോദ്യങ്ങളാണ് മനസ്സില്‍ നിറയ്ക്കുന്നത്. ഇയാള്‍ യാത്രികനായ വ്യാപാരിയോ
വ്യാപാരിയായ യാത്രികനോ എന്ന് പലയിടത്തും നാം സംശയിച്ചുപോകും. ആ സംശയത്തിന് ഒരിടത്തും പൂര്‍ണ്ണമായ ഉത്തരം ലഭിക്കുകയുമില്ല. ആ ഉത്തരമില്ലായ്മ തന്നെയാണ് ഈ ആത്മകഥയുടെ ഭംഗിയും. – മോഹന്‍ലാല്‍