ഡോ. എം.വി. പിള്ള
അനനുകരണീയമായ ഹാസ്യത്തിൽ ചാലിച്ച, ഒറ്റനോട്ടത്തിൽ വക്രോക്തി എന്നു തോന്നിച്ചേക്കാവുന്ന, എന്നാൽ ജീവിതത്തോട് ഒട്ടിച്ചേർന്നുനില്ക്കുന്ന കുറിപ്പുകൾ. പുസ്തകമെന്നൊക്കെ പറയുമ്പോൾ മണിച്ചേട്ടന്റെ നേരനുഭവത്തിൽ തൊട്ടുചാലിച്ച വളരെ ആത്മാംശമുള്ള കുറിപ്പുകൾ എന്നു വിശേഷിപ്പിക്കാനാണ് തോന്നുന്നത്. അതിൽ ആത്മകഥയുണ്ട്. കെട്ടുകഥയും മിഥ്യയും യാഥാർഥ്യവും നേരനുഭവവും ആസ്വാദനവുമൊക്കെയുണ്ട്. മണിച്ചേട്ടന്റെ ‘പെൺജന്മപുണ്യങ്ങൾ’ വായിച്ചപ്പോൾ തോന്നിയതും അതാണ്. ഇതിൽ മണിച്ചേട്ടനുണ്ട്. മണിച്ചേട്ടൻ കണ്ട എത്രയോ സങ്കീർണമായ ജീവിതങ്ങളുണ്ട്. വിധിവൈപരീത്യത്തിന്റെ ഇരുൾനിഴലുണ്ട്. അതിനപ്പുറം പ്രത്യാശയുടെ പൊൻകിരണങ്ങളും ശുഭാപ്തിയുടെ ദീപ്തനാളങ്ങളുമുണ്ട്.
– മോഹൻലാൽ
അരശതാബ്ദത്തിലധികമായി ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തനായ ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പുകൾ.
₹130.00