കോൺക്രീറ്റ് കൊടിമരങ്ങൾ പെരുന്തച്ചന്റെ കണ്ണുകൾ നിറക്കുമ്പോൾ ,അക്ഷരങ്ങൾ തകർത്താടിയ വീട്ടുമുറ്റത്ത് അച്ചാമ്മക്കുട്ടിയുടെ ജഡം കാണുമ്പോൾ , കൽപകഞ്ചേരി മന കല്പക ചിക്കൻ സെന്ററായി മാറുമ്പോൾ , നാറാണത്തുഭ്രാന്തന്റെ ചങ്ങലക്കിലുക്കമുയരുമ്പോൾ കാലത്തിന്റെ തിരനോട്ടം നാം കാണുന്നു . നമ്മുടെ ഹൃദയമിടുപ്പുകൾക്കു കനം വെക്കുന്നു . കൂടല്ലൂർ അങ്ങാടിയിലൂടെ നടക്കുമ്പോൾ ഭ്രാന്തൻ വേലായുധേട്ടനും ഈ സഞ്ചാരി ഓർക്കുന്നുണ്ട് . യാത്രയിലുടനീളം അനാഥമായ അല്ലെങ്കിൽ പൊളിച്ചു വിറ്റ എത്രയെത്ര ചരിത്ര സ്മാരകങ്ങൾ ! അനുഭൂതികളും ഉൾക്കാഴ്ചകളും നിറഞ്ഞ ഒരു പ്രതലത്തിലൂടെയാണ് ഡോക്ടർ രാജൻ ചുങ്കത്തിന്റെ യാത്രകൾ , ഓരോ യാത്രയിലും ഇളം കാറ്റുവീശുന്നുണ്ട് . പൂക്കൾ വിരിയുന്നുണ്ട് .ആർദ്രമായ ഒരു ജലസ്പര്ശവും ഈ യാത്രകൾക്കുണ്ട്
Original price was: ₹130.00.₹115.00Current price is: ₹115.00.