പൂക്കാതെയും
വാസനിക്കാം
പദ്മദാസ്
പിതൃവചനങ്ങള്‍ അശരീരികളായി കവി കേട്ടുകൊണ്ടിരിക്കുന്നു; മാതൃസ്‌കൃതിയുടെ പൂമണത്തിലൂടെ പൃഥിവിയുടെ ഗന്ധങ്ങള്‍ പിടിച്ചെടുക്കുന്നു. വഴികാട്ടുന്ന വത്കാ ലത്തെ ഋഷി കവികളുടെ വചോരശ്മികളിലെ സപ്തവര്‍ണങ്ങള്‍ കൊണ്ട് സ്വന്തം വചസ്സുകളുടെ കണ്ണുതെളിയിക്കുന്നു എല്ലാം ആര്‍ക്കും ഗ്രഹിക്കാവുന്ന രീതിയില്‍ ‘പരിമളം’ എന്ന ഗുണത്തിന്റെ സാന്നിദ്ധ്യം കവിതയിലുള്ളതുകൊണ്ട്. ഇന്ദ്രിയങ്ങ ളില്‍ ഏറ്റവും കുറഞ്ഞതോതില്‍ ബാധിക്കുന്നത് പരിമളമറിയുന്ന ഇന്ദ്രി യമാണല്ലോ. ആ ഗുണംമൂലമാണ് ഭൂരിപക്ഷത്തിന്ന് ഈ കവിയുടെ രചനകള്‍ ആസ്വദിക്കാന്‍ കഴിയുന്നതെന്നു പറയാം. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയില്‍ പെട്ടുപോകുന്നവരാണ് സാമാന്യഭൂരിപക്ഷം. അതുകൊണ്ട് വൈരുദ്ധ്യങ്ങളിലേക്കു (ഐറണി) തുറക്കുന്ന അകക്കണ്ണുള്ളവരുടെ സൂക്ഷ്മങ്ങളായ കണ്ടെത്തലുകളിലേ ക്ക് അവര്‍ക്കും എളുപ്പത്തില്‍ കണ്ണുതുറന്നുകിട്ടും. വിവേചനശക്തി തനിക്കു മാത്ര മെന്നു അഹങ്കരിക്കുന്ന മനുഷ്യന്‍ പൂക്കളെ കൊല ചെയ്തു പ്രദര്‍ശനത്തിന്നു വെക്കുന്നു; ഒരു ശലഭമാകട്ടെ ”അവനവന് ആത്മസുഖത്തിന്നായി തേന്‍കുടിക്കുമ്പോള്‍ അത് അപരന്നു സുഖത്തിനായ് വരേണമെന്ന ഗുരുദര്‍ശനം ആചരണത്തിലിണക്കി പരാഗണം നിര്‍വഹിക്കുന്നു. ആ ശലഭത്തിന്റെ നര്‍ത്തനതാളവും വിവേകത്തിന്റെ ജ്യോതിര്‍നാളവും എത്ര ഹൃദ്യമായി കവിതയിലിണക്കിയിരിക്കുന്നു!
Original price was: ₹160.00.₹135.00Current price is: ₹135.00.