Author: Saleem Shareef
Shipping: Free
Saleem Shareef, Story
Compare
POOKKARAN
Original price was: ₹199.00.₹179.00Current price is: ₹179.00.
പൂക്കാരന്‍
സലീം ഷെരീഫ്
ആലഭാരങ്ങളില്ലാതെ നല്ലൊരു കഥ എഴുതാന്‍ സിദ്ധി മാത്രമല്ല നിഷ്ഠയും സാധനയുമാവശ്യമുണ്ട്. സലീം ഷെരീഫിന്റെ ഓരോ കഥയിലും കാണാം ചെറിയ ചെറിയ അതിശയങ്ങളുടെ ചാരുത. ചുരുങ്ങിയ വാക്കുകള്‍കൊണ്ട് നിഗൂഢത യുണ്ടാക്കുകയും അഴിച്ചുനീക്കുകയും ചെയ്യുന്ന വിരുത്. ഭാവനയ്ക്കും ജീവിതത്തിനുമിടയിലെ അതിരിനെക്കുറിച്ച് കൃത്യമായ ബോധ്യം. വെള്ളക്കടലാസിനു മുന്നില്‍ തപസ്സിരിക്കുന്നവന്റെ പേനയില്‍നിന്ന് അട്ടകള്‍ ഇറങ്ങിവരുന്നു. ഉണര്‍ന്നു കിടക്കുന്നവന്റെ നിഴല്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. പൂക്കള്‍ വിഷമാകുന്നു. അടുത്ത നൊടിയില്‍ അവ യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങുകയായി. പുതുകഥയുടെ യൗവനം സലീം ഷെരീഫിന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു. – പി.എഫ്. മാത്യൂസ്