₹900.00 Original price was: ₹900.00.₹650.00Current price is: ₹650.00.
പ്രശസ്ത സാഹിത്യകാരന്മാരുടെ പന്ത്രണ്ടു ബാലസാഹിത്യകൃതികൾ അടങ്ങുന്ന ‘സമ്മാനപ്പൊതി സീസൺ 4 ‘ പൂർണ പബ്ലിക്കേഷൻസ് പുറത്തിറക്കുന്നു. സമ്മാനപ്പൊതിയുടെ മുൻ സീസണുകൾ ഒരുക്കിയ ഡോ. കെ. ശ്രീകുമാർ ആണ് ഈ സീസണിന്റെയും ജനറൽ എഡിറ്റർ. ബസ്രയിലെ ഈത്തപ്പഴം (യു.എ.ഖാദർ), സ്വാഗതം ചിന്നൂ! (സി.രാധാകൃഷ്ണൻ), അപ്പുവും അച്ചുവും (സേതു), കഥ പറയുന്ന കണാരൻകുട്ടി (യു.കെ.കുമാരൻ), ആകാശത്തുണ്ടിലെ നക്ഷത്ര ലൂ (ഡോ. കെ.ശ്രീകുമാർ), കിച്ചുവിന്റെ ഉപനയനം (ടി.കെ.ശങ്കരനാരായണൻ), പൂവും കായും (ആലങ്കോട് ലീലാകൃഷ്ണൻ), സുന്ദരം വീട്ടിലെ വിശേഷങ്ങൾ (പ്രിയ എ.എസ്), നദിക്കരയിൽ ഓടിനടന്ന പെൺകുട്ടി (പി.കെ. പാറക്കടവ്), നുണയത്തി (രേഖ.കെ), കുഞ്ഞേ കുഞ്ഞേ (വീരാൻകുട്ടി), അഭിമന്യുവിന്റെ തൊപ്പി (വി.ദിലീപ്) എന്നിവയ്ക്കാണ് ‘സമ്മാനപ്പൊതിയി’ലെ പുസ്തകങ്ങൾ. രണ്ടു കഥാസമാഹാരങ്ങൾ, രണ്ടു കവിതാസമാഹാരങ്ങൾ, എട്ടു നോവലുകൾ എന്നിങ്ങനെയാണ് ഉള്ളടക്ക ക്രമീകരണം. പ്രശസ്ത ചിത്രകാരൻ ദേവപ്രകാശ് ചിത്രീകരണവും പ്രശസ്ത ഡിസൈനർ രാജേഷ് ചാലോട് കവർ രൂപകല്പനയും നിർവ്വഹിച്ചിരിക്കുന്നു. ‘പൂർണ ബാലസാഹിത്യമാല’യിലുൾപ്പെടുത്തി തുടർച്ചയായ നാലാം വർഷമാണ് ‘സമ്മാനപ്പൊതി’ പ്രസിദ്ധീകരിക്കുന്നത്.
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us