പോരാ പോരാ
ഹകന്‍ ഗുണ്ടായ്
വിവര്‍ത്തനം: രമാമേനോന്‍
ഒമ്പതാം വയസ്സില്‍ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ്
ഈ നോവല്‍. അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധാനന്തര ദുരിതങ്ങളില്‍പെട്ടുഴറുന്ന മനുഷ്യരെ ടര്‍ക്കിയിലൂടെ ഗ്രീസിലേക്കും നടക്കാന്‍ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. അതിബുദ്ധിശാലിയും സ്‌കൂളിലെ
ഒന്നാംസ്ഥാനക്കാരനുമായ ഗാസ എന്ന കേന്ദ്രകഥാപാത്രം സ്വന്തം അച്ഛന്റെ
അവഗണനയാലും മറ്റു പല സാഹചര്യങ്ങളാലും നിഷ്ഠൂരനായ ഒരു സാഡിസ്റ്റ്
ആയി പരിണമിക്കുന്നതിന്റെ നേര്‍ക്കണ്ണാടിയാണ്, ടര്‍ക്കിയിലെ പുതുതലമുറ
എഴുത്തുകാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹകന്‍ ഗുണ്ടായ്യുടെ ഈ കൃതി.
French Prix Medicis Etranger അവാര്‍ഡ് നേടിയ കൃതി.
Original price was: ₹550.00.₹470.00Current price is: ₹470.00.