പോസ്റ്റ്
നോര്‍മല്‍
പരിഭ്രമങ്ങള്‍
എഡിറ്റര്‍: സിയാവുദ്ദീന്‍ സര്‍ദാര്‍
ആധുനികേതരം എന്ന പ്രയോഗം യുറോപ്യന്‍ ആധുനികതക്കുശേഷം, പഴയ സങ്കല്‍പങ്ങളും പ്രമാണങ്ങളും കീഴ്‌മേല്‍ മറഞ്ഞ കാലഘട്ടത്തെയാണണ് സൂചിപ്പിക്കുന്നത്. വര്‍ത്താവിനിമയത്തിലുണ്ടായ വലിയ പരിവര്‍ത്തനങ്ങള്‍ കാരണം ലോകം തന്നെ ചുരുങ്ങിവന്നു. കൂടുതല്‍ വലിയ മാറ്റങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍ കൊണ്ടുണ്ടായത്. അവ മൂലം നമുക്ക് ഒരു പ്രശ്‌നത്തിന്റെ നാനാവശങ്ങളും പെട്ടന്ന് ഗ്രഹിക്കാന്‍ പറ്റുന്നു. ഗുണകരമോ അല്ലാത്തതോ ആയ അഭിപ്രായങ്ങള്‍ അതിവേഗം പ്രചരിപ്പിക്കുന്നു. ഒളിച്ചിരുന്നു കൊണ്ട് ഭാവനാ നിര്‍മ്മിതമായ അസത്യങ്ങള്‍ പ്രചരിക്കുന്നതിലൂടെ വംശവെറിയും പരമത വിരോധവും വ്യാപിപ്പിക്കാന്‍ സാധിക്കുന്നു. ജനാധിപത്യത്തിന്റെ രീതികളുപയോഗിച്ചു ഏകാധിപതികള്‍ ദേശീയ വിമോചനത്തിന്റെ ദീപശിഖകളായി മാറുന്നു. ഈ പുതിയ അവസ്ഥയെക്കുറിച്ചാണ് പോസ്റ്റ് നോര്‍മല്‍ പരിഭ്രമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയ പരിണാമം സൂക്ഷമമായി വിശകലനം ചെയ്യുന്നതാണ് ഇതിലെ പ്രബന്ധങ്ങള്‍. പാക്-ബ്രിട്ടീഷ് ഗ്രന്ഥകാരനായ സിയാവുദ്ദീന്‍ സര്‍ദാറാണ് പ്രബന്ധങ്ങള്‍ സമാഹരിച്ചിരിക്കുന്നത്.
₹40.00