പൊതുനയം
ഇസ്‌ലാമിക രാഷ്രത്തില്‍
ബസ്മ അബ്ദുല്‍ ഗഫാര്‍
ഇസ്‌ലാമിക ശരീഅ:യുടെ അടിസ്ഥാനലക്ഷ്യങ്ങള്‍ മാനദണ്ഡമാക്കിക്കൊണ്ട്, ഭരണകൂടങ്ങളുടെ പൊതുനയം എങ്ങനെയായിരിക്കണമെന്ന അന്വേഷണം സമീപകാലത്ത് വ്യാപകമായിട്ടുണ്ട്. നിയമത്തിലും രാഷ്ട്രമീമാംസയിലും പൊതുനയം എന്നത് വികസിച്ചു വരുന്ന ഒരു പുതിയ ജ്ഞാനശാഖയാണ്. അത് കര്‍മ്മശാസ്ത്രത്തില്‍ നിന്നും, ശരീഅ: ലക്ഷ്യം വെച്ചുകൊണ്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. രീതിശാസ്ത്രം, ധര്‍മ്മവ്യവസ്ഥ, ഭരണരീതി, മനുഷ്യാവകാശം, പരിഷ്‌കരണം, നവീകരണം, രാഷ്ട്രീയാധികാരം തുടങ്ങിയ പല കാര്യങ്ങളും പൊതുനയം സംബന്ധിച്ച സംവാദത്തില്‍ ഉയര്‍ന്നു വരുന്നു. ശരീഅ:യുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് സര്‍ഗ്ഗാത്മകവും ജനക്ഷേമപരവുമായ നയം രൂപീകരിക്കുന്നതിലൂടെ മുസ്‌ലീം ലോകത്ത് ഇപ്പോള്‍ കാണുന്ന പല പ്രതിസന്ധികളും, മറികടക്കാന്‍ കഴിയും. ഇസ്‌ലാമിന്റെ പ്രഥമ സ്രോതസ്സുകളില്‍ നിന്ന് നിര്‍ധാരണം ചെയ്തുകൊണ്ട് അതിനു രൂപം കൊടുക്കണമെന്നു മാത്രം.
ബ്രിട്ടനിലും യുഎസിലും മലേഷ്യയിലും ദക്ഷിണാഫ്രിക്കയിലും ശാഖകളുള്ള അന്താരാഷ്ട്ര ചിന്താസ്ഥാപനമായ മഖാസിദ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റാണ് ഡോ. ബസ്മ അബ്ദുല്‍ ഗഫാര്‍.
₹60.00