Shopping cart

Sale!

Pradirodangalk Oru Amukam

പ്രതിരോധങ്ങള്‍ക്ക്
ഒരു ആമുഖം

ഫലസ്തീന്‍ ചെറുത്തുനില്‍പുകളുടെ സമ്പൂര്‍ണ ചരിത്രം

എഡിറ്റര്‍: കെ.കെ ജോഷി

വിളറിയ നീലയാണ് ആകാശം. രോമാവൃതവും ബലിഷ്ഠവുമായ കൈകൾ. നാലുവിരലുകൾ അതിജയത്തിന്റെ മുദ്രയാൽ ആകാശം തൊടുന്നു. നെറ്റിയെ പാതി മറയ്ക്കുന്ന നരച്ച പച്ച നിറമുള്ള ഗൊറില്ലാ തൊപ്പി. ഇരുന്ന ആ ഇരിപ്പിൽ, ഉയർത്തിയ കൈകൾക്ക് താഴെ സ്വന്തം ജനതയോടുള്ള പ്രതിബദ്ധതയാൽ, വിശ്വാസത്താൽ, സ്ഫുടം ചെയ്ത ധീരതയാൽ വിരിഞ്ഞു നിന്ന ആ നെഞ്ച് തകർന്നുപോയി. അല്ല തകർത്തുകളഞ്ഞു. ഇബ്രാഹിം അബു ഥുറയ്യയെ ഇസ്രയേൽ സൈന്യം കൊന്നു. അബുഥുറയ്യ ഈ പുസ്തകത്തിലില്ല. ഈ പുസ്തകം അബുഥുറയ്യയുടെ ജീവിതത്തെയും മരണത്തേയും കുറിച്ചല്ല. കൊല്ലപ്പെടുമെന്ന കനത്ത ഉറപ്പിലും അബുവിന്റെ കണ്ണിൽ തളംകെട്ടി നിന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഞങ്ങളോടിത് ചെയ്യുന്നത് ? നൂറ്റാണ്ടുകളായി ഫലസ്തീൻ ദേശത്തെ മനുഷ്യർ ആവർത്തിക്കുന്ന ചോദ്യം. ആ ചോദ്യത്തിന്റെ നാനാതരം മുഴക്കങ്ങളുടെ, ആ ചോദ്യത്തിന്റെ ചരിത്രവഴികളുടെ സമാഹാരമാണ് ഈ പുസ്തകം

Original price was: ₹130.00.Current price is: ₹117.00.

Buy Now

Editor: KK Joshi
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.