പ്രേം പ്രകാശിന്റെ ഇക്കണ്ട നാളുകളിലെ അനുഭവസാക്ഷ്യം പകർന്നുതരിക ആ കാലഘട്ടത്തിലെ നമ്മുടെ സിനിമയുടെ ഒരു സമഗ്രചിത്രംകൂടിയാണ്. -കെ.എസ്. സേതുമാധവൻ ശരീരഭാഷയിലെ സൗമ്യതയുടെ പുതപ്പണിഞ്ഞ സൂക്ഷമതയും കർമമുഖത്ത് വിനയം അലങ്കാരമാക്കിയ കൗശലവും പ്രേം പ്രകാശിന്റെ എഴുത്തുവഴിയിൽ പ്രത്യക്ഷം പ്രകടം. -ജോൺ പോൾ. മലയാള സിനിമയുടെ വസന്തകാലത്താണ് പ്രേം പ്രകാശ് എന്ന നിർമ്മാതാവിന്റെ പിറവി എന്നും നവസിനിമയുടെ പക്ഷം പിടിച്ചു നിന്നിട്ടുള്ള അദ്ദേഹത്തിന്റെ അുഭവങ്ങൾ ആ നല്ലകാലത്തിലെ കൂട്ടായ്മകളുടെ നിറമുള്ള ഓർമ്മകളാണ്. – നെടുമുടി വേണു കലയുടെ വിവിധ മേഖലകളിൽ വ്യാപിപ്പിച്ചിട്ടുള്ള സംസ്കാര സമ്പന്നനായ കലാകാരന്റെ ജീവിതാനുഭവങ്ങളുടെ ആഖ്യാനം എന്ന നിലയിൽ ഈ പുസ്തകം ഞാൻ ഹൃദയത്തോട് ചേർക്കുന്നു.. -ബാലചന്ദ്രൻ ചുള്ളിക്കാട് താ്ൻ സഞ്ചരിച്ചുപോന്ന വഴികളിലൂടെ ചൂണ്ടിലൊരു മൂളിപ്പാട്ടുമായി നമ്മെ കൈപിടിച്ച് തിരികെ നടത്തുകയാണ് പ്രേം പ്രകാശ്. -രവി മേനോൻ
Original price was: ₹270.00.₹243.00Current price is: ₹243.00.