പ്രണയദൂത്
കെ.പി. സുധീര
കാളിദാസന്റെ അനശ്വരകാവ്യമായ മേഘദൂതിന്റെ നോവല്‍ ആഖ്യാനം
നിന്റെ ഓര്‍മകളിലേക്ക് മുഖംതിരിക്കുമ്പോള്‍ ലോകം അപ്രത്യക്ഷമാകുന്നു. പ്രകൃതിയും നീയും മാത്രമേ ഇപ്പോള്‍ കണ്‍മുന്‍പിലുള്ളൂ. മറ്റെല്ലാം വിസ്മൃതിയായി. മറ്റെല്ലാം ഉപേക്ഷിക്കപ്പെട്ടു. ഈ പ്രകൃതിയിലാകെ നീ സന്നിഹിതമായതുപോലെ! നിന്റെ കണ്ണുകളിലേക്കു മാത്രം നോക്കിയിരിക്കുക! എത്ര ആനന്ദകരമാണത്!
ഇതൊന്നും എന്റെ വികാരവിഭ്രാന്തിയല്ല. ഞാന്‍ എന്നിലേക്കുതന്നെ തിരിഞ്ഞുനില്ക്കയാണ്. എന്നിലേക്ക് തിരിയുക എന്നാല്‍ നിന്നിലേക്കു തിരിയലല്ലേ? നിനക്കൊപ്പമുള്ള നിന്റെ ശരീരം ഇപ്പോള്‍ എനിക്കൊപ്പമാണ്. നിന്നില്‍നിന്ന് പിരിയുവാന്‍ കഴിയുന്നില്ല. ഒരു കണ്ണാടിയിലെന്നപോലെ നിന്നെ ഞാന്‍ കാണുന്നു; എന്നെത്തന്നെ കാണുന്നതുപോലെ!
Original price was: ₹190.00.₹170.00Current price is: ₹170.00.